Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധനകമ്മിയും റവന്യൂ...

ധനകമ്മിയും റവന്യൂ കമ്മിയും കടബാധ്യതകളും കുറഞ്ഞില്ലെന്ന്​ സി.എ.ജി

text_fields
bookmark_border
ധനകമ്മിയും റവന്യൂ കമ്മിയും കടബാധ്യതകളും കുറഞ്ഞില്ലെന്ന്​ സി.എ.ജി
cancel

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ ക​മ്മി​യും ധ​ന​ക​മ്മി​യും ക​ട​ബാ​ധ്യ​ത​ക​ളും കു​റ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ല​ക്ഷ്യം നേ​ടാ​നാ​യി​ല്ലെ​ന്ന്​ കം​​ട്രോ​ള​ർ-​​​ഓ​ഡി​റ്റ്​ ജ​ന​റ​ൽ റി​പ്പോ​ർ​ട്ട്. ധ​ന ഉ​ത്ത​ര​വാ​ദ നി​യ​മ​ത്തി​ൽ 2021-22 മു​ത​ൽ 2025-26 കാ​ല​യ​ള​വി​ൽ റ​വ​ന്യൂ ക​മ്മി പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​നും റ​വ​ന്യൂ മി​ച്ചം ജി.​എ​സ്.​ഡി.​പി​യു​ടെ .05 മു​ത​ൽ 2.5 ശ​ത​മാ​നം എ​ന്ന നി​ല​യി​ൽ വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ട്ട​ത്. ധ​ന​ക​മ്മി 2025-26 ൽ ​മൊ​ത്തം സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ മൂ​ന്ന്​ ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ക്കാ​നും ക​ട​ബാ​ധ്യ​ത 2021-22ൽ ​ജി.​എ​സ്.​ഡി.​പി​യു​ടെ 34.70 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നും ല​ക്ഷ്യ​മി​ട്ടി​രു​ന്നു. എ​ന്നാ​ൽ റ​വ​ന്യൂ ക​മ്മി പൂ​ജ്യ​മാ​കേ​ണ്ട സ്ഥാ​ന​ത്ത്​ 2021-22ൽ 3.27 ​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു-29539.27 കോ​ടി രൂ​പ. ധ​ന​ക​മ്മി 4.5 ശ​ത​മാ​നം ആ​കേ​ണ്ട സ്ഥാ​ന​ത്ത്​ 5.10 ശ​ത​മാ​ന​മാ​ണ്​-46045.78 കോ​ടി.

ക​ട​ബാ​ധ്യ​ത​ക​ൾ 34.70 ശ​ത​മാ​നം ല​ക്ഷ്യ​മി​ട്ട സ്ഥാ​ന​ത്ത്​ 38.65 ശ​ത​മാ​ന​മാ​യി -348653.46 കോ​ടി. ധ​ന​ക​മ്മി, റ​വ​ന്യൂ ക​മ്മി, ക​ട​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ധ​ന​ഉ​ത്ത​ര​വാ​ദി​ത്ത നി​യ​മം ല​ക്ഷ്യ​മി​ട്ട​തി​നെ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. റ​വ​ന്യൂ ചെ​ല​വ്​ 123446.33 കോ​ടി​യി​ൽ​നി​ന്ന്​ 2021-22ൽ 146179.51 ​കോ​ടി​യാ​യി ഉ​യ​ർ​ന്നു. 18.42 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. മൂ​ല​ധ​ന ചെ​ല​വ്​ 12889.65 കോ​ടി​യി​ൽ​നി​ന്ന്​ 14191.73 കോ​ടി​യാ​യി.

10.10 ശ​ത​മാ​ന​മാ​ണ്​ കൂ​ടി​യ​ത്. റ​വ​ന്യൂ വ​രു​മാ​നം 163225.53 കോ​ടി​യാ​യി. ജി.​എ​സ്.​ടി വ​രു​മാ​നം 20.68 ശ​ത​മാ​നം വ​ർ​ധി​ച്ചു. 20028.31 കോ​ടി​യി​ൽ നി​ന്ന്​ 2021-22ൽ 24169.81 ​കോ​ടി​യി​ലെ​ത്തി. 4141.50 കോ​ടി​യാ​ണ്​ വ​ർ​ധ​ന. 2021-22 ബ​ജ​റ്റി​ൽ ല​ക്ഷ്യ​മി​ട്ട വ​രു​മാ​നം 130422.06 കോ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ 116640.24 കോ​ടി​യേ ല​ഭി​ച്ചു​ള്ളൂ- 89.43 ശ​ത​മാ​നം. നി​കു​തി-​നി​കു​തി​യേ​ത​ര വ​രു​മാ​നം, ഗ്രാ​ന്‍റ്​ ഇ​ൻ എ​യ്​​ഡ്​ എ​ന്നി​വ​യി​ലെ​ല്ലാം കു​റ​വ്​ വ​ന്നു. നി​കു​തി​യേ​ത​ര വ​രു​മാ​നം 72.98 ശ​ത​മാ​ന​മേ ല​ഭി​ച്ചു​ള്ളൂ. മൊ​ത്തം ചെ​ല​വു​ക​ൾ ബ​ജ​റ്റ്​ ല​ക്ഷ്യ​മി​ട്ട​തി​ന്‍റെ 89.09 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​തി​ൽ പ​ദ്ധ​തി​യേ​ത​ര മൂ​ല​ധ​ന വി​ഭാ​ഗ​ത്തി​ൽ 23.70 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ചെ​ല​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cag
News Summary - CAG said that fiscal deficit, revenue deficit and debt obligations have not reduced
Next Story