Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Thomas issac
cancel
Homechevron_rightNewschevron_rightKeralachevron_rightസി.എ.ജി റിപ്പോർട്ട്​:...

സി.എ.ജി റിപ്പോർട്ട്​: സ്​പീക്കർ എന്ത്​ തീരുമാനമെടുത്താലും അംഗീകരിക്കും - മന്ത്രി തോമസ്​ ഐസക്ക്​

text_fields
bookmark_border

തിരുവനന്തപുരം: കിഫ്​ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടതിൽ ധനമന്ത്രി തോമസ്​ ഐസക്ക് സ്​പീക്കർ പി. ശ്രീരാമകൃഷ്​ണന്​ മുമ്പാകെ​ വിശദീകരണം നൽകി. അവസരം തന്നാൽ കൂടുതൽ വിശദീകരണം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്​പീക്കർ എന്ത്​ തീരുമാനമെടുത്താലും അംഗീകരിക്കും​. എത്തിക്​സ്​ കമ്മിറ്റിക്ക്​ മുന്നിൽ വിശദീകരണം നൽകാനും തയാറാണ്​. സി.എ.ജി നടത്തിയത്​ നിയമസഭ അവകാശ ലംഘനമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍.

പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ്​ ധനമന്ത്രിയോട് സ്പീക്കർ വിശദീകരണം ആവശ്യപ്പെട്ടത്​. മറുപടി ലഭിച്ചതിനാൽ ഇനി തുടര്‍നടപടി സ്വീകരിക്കുമെന്നാണ്​ സൂചന. അവകാശലംഘനമെന്ന പ്രതിപക്ഷ വാദം സ്പീക്കര്‍ അംഗീകരിച്ചാല്‍ സര്‍ക്കാറിന് തിരിച്ചടിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cag reportthomas issacc
News Summary - CAG Report: The Speaker will accept whatever decision is taken - Minister Thomas Isaac
Next Story