Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തെ...

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്

text_fields
bookmark_border
സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്. 2016-2022 കാലത്തെ രേഖകളാണ് പരിശോധിച്ചത്. മരുന്നുകളുടെ വാതരണത്തിലെ കാലതാമസം, പർച്ചേസ് ഓഡറുകൾ നൽകുന്നതിലെ അപര്യാപ്തത, ബിഡർമാർ ഇല്ലാതിരുന്ന ഇനങ്ങൾ എന്നിവയെല്ലാം കാരണമായെന്നാണ് കണ്ടെത്തൽ.

ആശുപത്രികളിൽ 4732 ഇനം മരുന്നുകൾക്ക് ഇൻഡന്റ് നൽകിയെങ്കിലും 4720 ഇങ്ങളിൽ മാത്രമാണ് കെ.എം.എസ്.സി.എൽ ടെൻഡർ ക്ഷണിച്ചത്. 1321 ഇനങ്ങൾക്ക് ബിഡുകളൊന്നും ലഭിച്ചില്ല. (ടെൻഡർ ചെയ്ത ഇനങ്ങളുടെ 28 28 ശതമാനം). 536 ഇനങ്ങൾ മാത്രമാണ് പൂർണമായ ഓർഡർ ചെയ്തത്. ഇത് ഏതാണ്ട് 11.33 ശതമാനമാണ്. 512 മരുന്നുകൾക്ക് ഇൻഡന്റ് ചെയ്ത അളവിന്റെ 50 ശതമാനത്തിൽ താഴെയാണ് പർച്ചേസ് ഓർഡർ നൽകിയത്. 1085 ഇനം മരുന്നുകൾ ഓർഡർ ചെയ്യുക പോലും ഉണ്ടായില്ല.

ഇൻഡന്റ് ചെയ്ത മരുന്നുകളുടെ അളവിനെ അപേക്ഷിച്ച് ആശുപത്രികളിലേക്കുള്ള മരുന്നുകളുടെ വിതരണത്തിന്റെ ഭക്ഷണം തിരിച്ചുള്ള വിശദാംശങ്ങൾ കൂടുതൽ വിവരങ്ങൾ ലഭ്യമാണ് -ആശുപത്രികൾ 4732 ഇനം മരുന്നുകൾക്ക് ഇന്ത്യൻ നൽകിയെങ്കിലും ആയിരത്തിന് ഞങ്ങൾ മാത്രമാണ് മുഴുവൻ അളവിൽ വിതരണത്തിലും വീഴ്ച സംഭവിച്ചു. ആശുപത്രികൾ 4732 ഇനം മരുന്നുകൾക്ക് ഇൻഡന്റ നൽകിയെങ്കിലും 1,036 ഇനങ്ഹളാണ് (21 ശതമാനം) മുഴിവൻ അളവിൽ വിതരണം നടത്തിയത്. 1,313 ഇനം മരുന്നുകളുടെ വിതരണം ഇൻഡന്റ് ചെയ്ത അളവിന്റെ 50 ശതമാനത്തിൽ താഴെയായിരുന്നു. 307 ഇനം മരുന്നുകൾ വിതരണം ചെയ്തില്ല.

ടോൻഡർ വ്യവസ്ഥകൾ അനുസരിച്ച് 2016- 17 മുതൽ 2017- 18 വരെയുള്ള കാലയളവിൽ പി.ഒ ഇഷ്യു ചെയ്ത 60 ദിവസത്തിനുള്ളിലും 2018 -19 മുതൽ 2021- 22 വരെയുള്ള കാലയളവിൽ 70 ദിവസത്തിനുള്ളിലും ഓർഡർ ചെയ്ത മരുന്നുകളുടെ മുഴുവൻ വിതരണം ചെയ്യാമായിരുന്നു.

2016- 17 മുതൽ 2021- 22 വരെയുള്ള കാലയളവിലെ ഡാറ്റയുടെ വിശകലനം നടത്തിയപ്പോൾ ഓർഡർ ചെയ്ത 3,635 മരുന്നുകളിൽ 2,975 എണ്ണം നിശ്ചിത കാലയളവിൽ വിതരണം ചെയ്തില്ല. 988 ദിവസം വരെ കാലതാമസം ഉണ്ടായെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. വിതരണത്തിലേക്കാമസം മരുന്നുകളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചു. വിവിധ ദിവസങ്ങളിൽ മരുന്നുകളുടെ സ്റ്റോക്ക് തീരുന്നതിന് ഇത് കാരണമായി.

ഉദാഹരണമായി തിയോഫിലിൻ-എറ്റോഫിലിൻ മരുന്നിന്റെ ഇൻഡന്റുമായി ബന്ധപ്പെട്ട് ഒരു ആശുപത്രിയിൽ 2019- 20 കാലയളവിൽ ഈ മരുന്ന് 212 ദിവസത്തേക്ക് ലഭ്യമായിരുന്നില്ലെന്നാണ് കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAG reportmedicine in the hospitals
News Summary - CAG report that there was a shortage of medicine in the hospitals of the state
Next Story