Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഊരാളുങ്കൽ...

ഊരാളുങ്കൽ സൊസൈറ്റിക്ക്​ കരാർ നൽകിയതിൽ ക്രമക്കേട്​- സി.എ.ജി റിപ്പോർട്ട്​

text_fields
bookmark_border
ഊരാളുങ്കൽ സൊസൈറ്റിക്ക്​ കരാർ നൽകിയതിൽ ക്രമക്കേട്​- സി.എ.ജി റിപ്പോർട്ട്​
cancel

തിരുവനന്തപുരം: ടെൻഡർ വിളിക്കാതെ മാനദണ്ഡങ്ങൾ ലംഘിച്ച്​ ഉൗരാളുങ്കൽ സൊസൈറ്റിക്ക്​ (യു.എൽ.സി.സി.എസ്​) 809.93 കോടിയുടെ ജോലികൾ നൽകിയെന്ന്​ കംപ്​ട്രോളർ ആൻഡ്​​ ഒാഡിറ്റർ ജനറൽ. കേന്ദ്ര വിജിലൻസ്​ കമീഷ​ൻ മാർഗനിർദേശങ്ങളും സംസ്​ഥാന ഫിനാൻഷ്യൽ കോഡും ലംഘിച്ച്​ വേണ്ടത്ര അവധാനത പുലർത്താതെയാണ്​ മരാമത്ത്​ വകുപ്പ്​ സൊസൈറ്റിയെ പ്രവൃത്തികൾ ഏൽപിച്ചത്​. ടെൻഡറില്ലാതെ അഞ്ച്​ ജോലികളാണ്​ അടങ്കൽ നിരക്കിൽ ചെയ്യാൻ ​2016 ഫെബ്രുവരി 20ന്​ നേരിട്ട്​ ചുമതലപ്പെടുത്തിയത്​. വിജിലൻസ്​ കമീഷ​​​​െൻറയും സർക്കാറി​​​​െൻറയും മാർഗനിർദേശങ്ങളും സുപ്രീം​േകാടതി നിർദേശവും ലംഘിച്ചത്​​ സർക്കാർ അന്വേഷിക്കണമെന്ന്​ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അംഗീകൃത ഏജൻസികളെ തെരഞ്ഞെടുക്കുന്ന മാർഗനിർദേശ പ്രകാരം ഉൗരാളുങ്കലിനെ ഏൽപിക്കാൻ കഴിയുന്ന പരമാവധി പ്രവൃത്തികൾ 25 കോടിയും സൊസൈറ്റിക്ക്​ ഒരു കാലയളവിൽ കൈവശം ​െവ​ക്കാവുന്ന പ്രവൃത്തികളുടെ പരമാവധി തുക 250 കോടിയുടേതുമാണ്​. എന്നാൽ, ഉൗരാളുങ്കലിന്​ നൽകിയ ഏറ്റവും ചെറിയ പ്രവൃത്തി പോലും 51.42 കോടിയുടേതാണ്​. കൈവശം ​െവ​ക്കുന്ന ആകെ പ്രവൃത്തികൾ 809.93 കോടിയു​ടേതും. മന്ത്രിസഭ തീരുമാനപ്രകാരമാണ്​ ഇത്​ നൽകിയതെന്നും ധനകാര്യ വകുപ്പ്​ നിർദേശങ്ങൾ പരിഗണിച്ചി​െല്ലന്നും മരാമത്ത്​ ​സ്​പെഷൽ സെക്രട്ടറി വിശദീകരിച്ചു.

പ്രവൃത്തിക്ക്​ ഒരു ഏജൻസിയെ നിയോഗിക്കുന്ന രീതി നിയമസഭ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മിറ്റി നിരാകരിച്ചിട്ടുണ്ട്​. സർക്കാർ കരാർ പൊതുലേലമോ ടെൻഡറോ വഴി മാത്രം നൽകണമെന്ന്​ സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്​. ടെൻഡർമാർക്കിടയിലെ മത്സരം ​ നീതിപൂർവ അവസരം കിട്ടുന്നതിനും ക്രമക്കേടുകളും ഇടപെടലുകളും ഒഴിവാക്കാനും അധികാര സ്​ഥാപനങ്ങളുടെ അഴിമതി ഒഴിവാക്കാനും ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൂർത്തിയാക്കാത്തതിനാൽ അവസാനിപ്പിച്ച പ്രവൃത്തികളിൽ 2.16 കോടിയു​െട ബാങ്ക്​ ഗ്യാരൻറിയുടെ സാധുത ഉറപ്പുവരുത്തുന്നതിലും ബാങ്ക്​ ഗ്യാരൻറി തുക ഇൗടാക്കുന്നതിലും വീഴ്​ച വരുത്തി. രണ്ട്​ പ്രവൃത്തിയു​െട ബില്ലുകൾ ഏഴ്​ പ്രവൃത്തികൾക്ക്​ സെക്യൂരിറ്റി ​െഡപ്പോസിറ്റായി നൽകാൻ അനുവദിച്ചു. ​​പ്രവൃത്തി ഇനങ്ങളിൽ മാറ്റം വരുത്തുകവഴി അധിക സാമ്പത്തികബാധ്യത ഉണ്ടാക്കി. തകരാർ പരിഹാര ബാധ്യതാ കാലാവധി ആവശ്യമായ സമയത്തേക്ക്​​ നിശ്ചയിച്ചില്ല. റോയൽറ്റി അടക്കുന്നതിൽനിന്ന്​ ഒഴിവാക്കൽ, കരാറുകാരന്​ അർഹമല്ലാത്ത സാമ്പത്തിക ആനുകൂല്യങ്ങൾ നൽകൽ എന്നിവയും സർക്കാറിന്​ വൻ സാമ്പത്തികബാധ്യത ഉണ്ടാക്കിയെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

റോ​ഡ്​ ഫ​ണ്ട്​ ബോ​ർ​ഡ്​ 53.69 കോ​ടി ച​ട്ട​വി​രു​ദ്ധ വാ​യ്​​പ ന​ൽ​കി
തി​രു​വ​ന​ന്ത​പു​രം: റോ​ഡ്​ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ചു​മ​ത​ല​യു​ള്ള റോ​ഡ്​ ഫ​ണ്ട്​​ ബോ​ർ​ഡ്​ നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി 2007, 2008 വ​ർ​ഷ​ങ്ങ​ളി​ൽ 53.69 കോ​ടി പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ റോ​ഡ്​​സ്​ ആ​ൻ​ഡ്​​ ബ്രി​ഡ്​​ജ​സ്​ കോ​ർ​പ​റേ​ഷ​ന്​ വാ​യ്​​പ ന​ൽ​കി. ഇൗ ​പ​ണം ഇ​തു​വ​രെ തി​രി​ച്ച​ട​ച്ചി​ട്ടി​ല്ല. പ​ണം ​ക​ടം​കൊ​ടു​ക്കു​ന്ന​ത്​ റോ​ഡ്​ ഫ​ണ്ട്​ ബോ​ർ​ഡി​​​െൻറ പ്ര​വ​ർ​ത്ത​ന പ​രി​ധി​ക്ക്​ പു​റ​ത്താ​ണ്.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച്​ ബോ​ർ​ഡ്​ 19.22 ​േകാ​ടി സ​മാ​ഹ​ര​ണ അ​ഡ്വാ​ൻ​സ്​ ന​ൽ​കി​യ​ത്​ വ​ഴി ക​രാ​റു​കാ​ർ​ക്ക്​ അ​ന​ർ​ഹ ആ​നു​കൂ​ല്യം ന​ൽ​കി. ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ സാ​മ്പ​ത്തി​ക അ​ധി​കാ​ര​ത്തി​ന്​ പു​റ​ത്ത്​ അ​ധി​കാ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ആ ​പ​ദ​വി​യി​ൽ തു​ട​രു​ക​യും ചെ​യ്​​തു. 2017 ജൂ​ൺ വ​രെ 895.23 കോ​ടി റോ​ഡ്​ ഫ​ണ്ടി​ന്​ ന​ൽ​കി. 15 വ​ർ​ഷ​ത്തി​ൽ 64.318 കോ​ടി​യു​െ​ട പ​ദ്ധ​തി മാ​ത്ര​മേ അ​വ​ർ​ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscag reportPWD worksULCCcontracts
News Summary - CAG report on PWD work contracts - Kerala news
Next Story