Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എ.ജി റിപ്പോർട്ട് പുറത്ത്; തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച

text_fields
bookmark_border
വാ​ർ​ഷി​ക​പ​ദ്ധ​തി വ്യ​ക്തി​ഗ​ത പ്രോ​ജ​ക്ടു​ക​ളി​ൽ 88.73 ശ​ത​മാ​ന​വും ന​ട​പ്പാ​ക്കി​യി​ല്ല
സി.എ.ജി റിപ്പോർട്ട് പുറത്ത്; തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച
cancel

കോ​ഴി​ക്കോ​ട്: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​തി​ൽ ഗു​രു​ത​ര​വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി കം​ട്രോ​ള​ർ-​ഓ​ഡി​റ്റ​ർ ജ​ന​റ​ൽ. ആ​സൂ​ത്ര​ണം, സാ​മ്പ​ത്തി​ക നി​ർ​വ​ഹ​ണം, മേ​ൽ​നോ​ട്ടം, പ​രാ​തി പ​രി​ഹാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചെ​ന്നാ​ണ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സ​മ​ർ​പ്പി​ച്ച കം​ട്രോ​ള​ർ-​ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

2019-20 മു​ത​ൽ 2023-24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ന​ട​ത്തി​പ്പാ​ണ് സി.​എ.​ജി പ​രി​ശോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 77.21 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക​യും 18,806.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്തെ 24 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പാ​ക്കി​യ 10 പ്ര​വൃ​ത്തി​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ച്ചും 10-15 തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ ക​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഗ്രാ​മ​സ​ഭ​യി​ൽ നി​ന്ന് ല​ഭ്യ​മാ​യ ആ​വ​ശ്യ​ത്തി​ല​ധി​ക​മാ​യി ക​ന്നു​കാ​ലി തൊ​ഴു​ത്ത്, കോ​ഴി​ക്കൂ​ട് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത ആ​സ്തി​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യു​ടെ ടാ​ർ​ഗ​റ്റ് സം​സ്ഥാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​ക​മാ​യി നി​ശ്ച​യി​ച്ചു ന​ൽ​കി​യ​ത് പ​ദ്ധ​തി​യു​ടെ ‘ഡി​മാ​ന്റ് അ​ധി​ഷ്ഠി​ത’ സ്വ​ഭാ​വ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ങ്ങ​നെ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ വ്യ​ക്തി​ഗ​ത പ്രോ​ജ​ക്ടു​ക​ളി​ൽ 88.73 ശ​ത​മാ​ന​വും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. 2020-21 മു​ത​ൽ 2023-24 വ​രെ തൊ​ഴി​ൽ ആ​വ​ശ്യ​ക​ത 13.77 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. തൊ​ഴി​ൽ​ദി​ന​ങ്ങ​ളി​ലും ആ​റ് ശ​ത​മാ​ന​ത്തി​ന്റെ ഇ​ടി​വു​ണ്ടാ​യി. അ​നു​മ​തി ല​ഭി​ച്ച പ്ര​വൃ​ത്തി​ക​ളി​ൽ 16 മു​ത​ൽ 22 ശ​ത​മാ​നം വ​രെ ആ​രം​ഭി​ച്ചി​ട്ടേ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സാ​മ്പ​ത്തി​ക​വി​നി​യോ​ഗ​ത്തി​ലും നി​ര​വ​ധി പി​ഴ​വു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പാ​ല​ക്കാ​ട് പു​തു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും തി​രു​വ​ന​ന്ത​പു​രം കു​റ്റി​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ആ​ട്ടി​ൻ​കൂ​ട് നി​ർ​മി​ക്കാ​നു​ള്ള ധ​ന​സ​ഹാ​യം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​ടു​ക​ളെ വി​റ്റ് ക​ടം വീ​ട്ടേ​ണ്ടി വ​ന്ന ദു​ര​വ​സ്ഥ​യും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സ​വും റി​പ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കു​ന്നു. 269.27 കോ​ടി രൂ​പ16 മു​ത​ൽ 90 ദി​വ​സം വ​രെ വൈ​കി​യാ​ണ് ന​ൽ​കി​യ​ത്; ഇ​തി​ൽ 39.24 കോ​ടി രൂ​പ മൂ​ന്ന് മാ​സ​ത്തി​ല​ധി​കം വൈ​കി​യാ​ണ് ന​ൽ​കി​യ​ത്. ഇ​ത് 15 ദി​വ​സ​ത്തി​ന​കം വേ​ത​നം ന​ൽ​ക​ണ​മെ​ന്ന തൊ​ഴി​ലു​റ​പ്പ് നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണ്.

ഭൗ​തി​ക​വും ഡി​ജി​റ്റ​ലു​മാ​യ ഹാ​ജ​ർ​പ​ട്ടി​ക​ക​ളി​ൽ (മ​സ്റ്റ​ർ റോ​ൾ​സ്) കൃ​ത്രി​മം കാ​ണി​ച്ച് 6.02 ല​ക്ഷം രൂ​പ, യ​ഥാ​ർ​ഥ​ത്തി​ൽ ജോ​ലി ചെ​യ്യാ​ത്ത​വ​രു​ടെ പേ​രി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യി ഓ​ഡി​റ്റ് ക​ണ്ടെ​ത്തി. പ​രി​ശോ​ധി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നും ത​ന്നെ ഗ്രാ​മ​സ​ഭ​യി​ൽ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. തൊ​ഴി​ലു​റ​പ്പി​ലെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CAG report out
Next Story