തിരുവനന്തപുരം: കിഫ്ബിക്ക് സി.എ.ജിയുടെ പ്രത്യേക റിേപ്പാർട്ടിൽ രൂക്ഷ വിമർശനം. 28 പദ്ധതികൾ വരുമാനമുണ്ടാക്കുന്ന നിലയിലായിരുെന്നങ്കിലും ഒന്നും യഥാസമയം പൂർത്തിയായില്ല. കേരള ഫൈബർ നെറ്റ് വർക്ക്, ട്രാൻസ്ഗ്രിഡ്, പെട്രോകെമിക്കൽ പാർക്ക് തുടങ്ങിയവ സി.എ.ജി എടുത്തുപറയുന്നു.
ട്രാൻസ്ഗ്രിഡിെൻറ ഭാഗമായി 110 കെ.വി. സബ്സ്റ്റേഷൻ 220 കെ.വി. ആക്കുന്നതിന് 224.82 കോടി അനുവദിച്ചിരുന്നു. 2020 മേയിൽ തീരേണ്ട പദ്ധതിയിൽ 51.46 ശതമാനമാണ് പൂർത്തിയായത്. 2021 ജൂലൈയിൽ കമീഷൻ ചേയ്യേണ്ട കെ ഫോണിൽ 11 ശതമാനമാണ് തീർന്നത്. 1061.73 കോടി അടങ്കലിൽ 53.94 കോടി മാത്രമാണ് ചെലവിട്ടത്. മാർച്ചിൽ പൂർത്തിയാേകണ്ട െഎ.ടി പാർക്ക് പദ്ധതി 65 ശതമാനമേ പൂർത്തിയായുള്ളൂ.
മസാല ബോണ്ട് വഴി സ്വീകരിച്ച പണം രണ്ടു വർഷത്തിനുള്ളിൽ ചെലവഴിക്കേണ്ടതാണെങ്കിലും എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന തരത്തിൽ സ്ഥിരനിക്ഷേപം നടത്തേണ്ടതായിരുന്നു. ഇതുവഴി പലിശയിൽ കുറവ് വന്നു. വിജയ ബാങ്കിൽനിന്ന് 200 കോടിയുടെ സ്ഥിര നിക്ഷേപം കാലാവധി തികയും മുമ്പ് പിൻവലിച്ചതിനാൽ 4.67 കോടി രൂപ നഷ്ടപ്പെടുത്തി. 2019 ജൂലൈ നാലു മുതൽ നവംബർ നാലു വരെ 123 ദിവസത്തെ പലിശ (6.96 ശതമാനം) വാങ്ങിയില്ല.
പ്രവാസി ചിട്ടിക്ക് ഡേറ്റ സെൻററിൽ ഡീസൽ ജനറേറ്ററിന് 90.3 ലക്ഷം നൽകിയിട്ടും സ്ഥാപിച്ചില്ല. 18 ലക്ഷം രൂപ മുടക്കി വാങ്ങിയ സ്മാർട്ട് റാക്കുകൾ വാറൻറി കഴിഞ്ഞിട്ടും വൈദ്യുതിയില്ലാത്തതിനാൽ സ്ഥാപിച്ചിട്ടില്ല. കെ.എസ്.എഫ്.ഇയിൽ നിന്ന് സുരക്ഷാ ബോണ്ടുകൾ വഴി 31 കോടി രൂപ സ്വീകരിച്ചെങ്കിലും അശ്രദ്ധ കാരണം ആകെ 109 കോടി രൂപക്ക് പലിശ നൽകി. പ്രവാസി ചിട്ടിക്ക് 7.51 കോടി രൂപ മുടക്കി സോഫ്റ്റ്വെയർ വാങ്ങിയെങ്കിലും കെ.എസ്.എഫ്.ഇക്ക് കൈമാറിയിട്ടില്ല. പ്രവാസി ചിട്ടി സോഫ്റ്റ്വെയറിനും മറ്റുമായി 18.56 കോടിയും പ്രചാരണമടക്കം പരിപാടികൾക്ക് 13.30 കോടിയും കിഫ്ബി ചെലവിെട്ടങ്കിലും ഒരു കരാറുമുണ്ടാക്കിയിട്ടില്ല. കെട്ടിടം വാടകക്കെടുത്തതുമായി ബന്ധപ്പെട്ട് 16.87 ലക്ഷം, ഗാരൻറി കമീഷെൻറ പെനാൽറ്റി 6.98 ലക്ഷം, കരാറുകാർക്കും മറ്റും മുൻകൂർ അനുവദിച്ചതിൽ ക്രമപ്പെടുത്താത്ത 21.31 ലക്ഷം തുടങ്ങിയവയും റിപ്പോർട്ട് എടുത്തുപറയുന്നു.
ആനുകൂല്യങ്ങൾ വാരിക്കോരി
തിരുവനന്തപുരം: കിഫ്ബി ജീവനക്കാർക്ക് ചട്ടങ്ങൾ പാലിക്കാതെ ആനുകൂല്യങ്ങൾ വാരിക്കോരി. ജീവനക്കാർ ആവശ്യപ്പെട്ട യാത്രാബത്തക്ക് പകരം ഉയർന്ന തുക കൺട്രോളിങ് ഒാഫിസർ അനുവദിച്ചു. തിരുത്തിയ, മാറ്റം വരുത്തിയ ഹോട്ടൽ ബില്ലുകളും അനുവദിച്ചതായും സി.എ.ജി റിേപ്പാർട്ടിൽ പറയുന്നു.
ദിനബത്ത വളരെ ഉയർന്നതാണ്. സർക്കാർ നിരക്ക് പാലിക്കുന്നില്ല. യാത്രക്ക് നൽകുന്ന ആനുകൂല്യങ്ങളും ഇങ്ങനെയാണ്.
മുറി വാടക വളരെ ഉയർന്നതാണ്. ഹോട്ടൽ വാടക ഇനത്തിൽ 4,11,717 രൂപ അധികം നൽകി. ചട്ട പ്രകാരം ലഭിക്കാത്ത പല ചെലവുകളും ജീവനക്കാർക്ക് അനുവദിച്ചു. പ്രതിമാസ യാത്രാബത്തപരിധി സർക്കാർ ഉത്തരവ് പ്രകാരമാകണമെന്നിരിെക്ക ഇത് പാലിച്ചില്ല. അംഗീകാരം ഇല്ലാത്ത കാര്യങ്ങൾക്കും ബില്ലുകൾ അംഗീകരിച്ചു. ടോപ്പ്, സീനിയർ, മിഡിൽ, ഫസ്റ്റ്െലെൻ മാനേജ്മെൻറുകളിൽ ഉള്ളവർക്കും സപ്പോർട്ടിങ് സ്റ്റാഫിനും നിരവധി ആനുകൂല്യങ്ങൾ അനുവദിച്ചു. മൂന്നുമാസത്തെ ഇേൻറൺഷിപ്പിന് വന്നവർക്ക് 25,000 രൂപ വീതം ചട്ടവിരുദ്ധമായി നൽകി. 55 പേർക്കായി 51.03 ലക്ഷം രൂപയാണ് നൽകിയത്.
ചട്ടപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരെ മാത്രമേ സർക്കാർ വാഹനങ്ങളിൽ വീടുകളിൽ നിന്ന് വിളിക്കാനും തിരിച്ചുവിടാനും പാടുള്ളൂ. എന്നാൽ ജോയൻറ് ഫണ്ട് മാനേജർ, അഡീഷനൽ സെക്രട്ടറി തുടുങ്ങിയവർക്കും കിഫ്ബി ഇൗ സൗകര്യം നൽകി. പ്രതിമാസ വാടകക്ക് എടുത്ത വാഹനങ്ങളാണിവ. ആറ് വാഹനങ്ങൾ പരിശോധിച്ചതിൽ വീടുകളിലും ഒാഫിസുകളിലും ജീവനക്കാരെ കൊണ്ടുവിടാനാണ് അധികവും ഉപയോഗിക്കുന്നത്. ചട്ടം പാലിച്ചാൽ മൂന്ന് വാഹനങ്ങളും 13.95 ലക്ഷം രൂപയുടെ ചെലവും ഒഴിവാക്കാമായിരുന്നു.