മഷുഹൈബ് വധം: പങ്ക് ബോധ്യപ്പെട്ടാൽ കർശന നടപടി -കോടിയേരി
text_fieldsതൃശൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി ബന്ധമുള്ളവർക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ല . അതിനെ പാർട്ടി ശക്തമായി അപലപിക്കുന്നു. ആരോപണവിധേയരുടെ പങ്ക് പാർട്ടി പരിശോധിക്കും. ഇത് സംബന്ധിച്ച അന്വേഷണം നടത്താൻ പാർട്ടിയുടേതായ സംവിധാനമുണ്ട് . കുറ്റക്കാരാണെന്ന് കണ്ടാൽ നടപടി സ്വീകരിക്കും. പൊലീസ് അന്വേഷണം നടക്കെട്ട. പൊലീസ് അേന്വഷണത്തിെൻറ അടിസ്ഥാനത്തിൽ മാത്രം നടപടി സ്വീകരിച്ചാൽ മതിയെങ്കിൽ പൊലീസ് ഉദ്യോഗസ്ഥനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാൽ പോരേയെന്നും കോടിയേരി പരിഹസിച്ചു. പാർട്ടിക്ക് അതിേൻറതായ സംവിധാനമുണ്ട്.
കണ്ണൂരിലെ അക്രമ സംഭവങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് സമാധാന യോഗം വിളിച്ചിരുന്നു. അതിൽ ഒരു പാർട്ടിയും മുൻൈകയെടുത്ത് അക്രമത്തിനു നേതൃത്വം നൽകരുതെന്ന് ധാരണയായിരുന്നു. പ്രകോപനങ്ങളിൽ വീഴരുതെന്ന് പ്രവർത്തകർക്ക് സി.പി.എം നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസ് സമാധാനം ആഗ്രഹിക്കുന്നില്ല. പ്രാദേശികമായ നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. പാർട്ടിയുടെ ഏതെങ്കിലുമൊരു ഘടകം ആസൂത്രണം ചെയ്തതല്ല ഇൗ കൊലപാതകം.
സി.പി.എം സമാധാനപരമായ രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നത്. ഒറ്റപ്പെട്ട സംഭവം മുൻനിർത്തി കോൺഗ്രസ് അക്രമത്തിനും കലാപത്തിനും ശ്രമിക്കുകയാണ്. സി.പി.എം പ്രവർത്തകർക്ക് പൊലീസിെൻറ ഒരു വഴിവിട്ട സഹായവും വേണ്ട. സാധാരണ പൗരന് ലഭിക്കുന്ന നീതി അത് സി.പി.എം പ്രവർത്തകർക്കും ലഭിക്കണം. അത് നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തും. അതിെൻറ പേരിൽ നിയമം കൈയിലെടുക്കാനുള്ള അവസരം പാർട്ടി പ്രവർത്തകർക്കില്ലെന്നും കോടിയേരി പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടനക്ക് സമ്മേളനം തീരുമാനിച്ചിട്ടില്ല -കോടിയേരി
തൃശൂർ: മന്ത്രിസഭ പുനഃസംഘടനക്ക് സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർട്ടിക്ക് സംവിധാനമുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന സമിതി നേരത്തെ അംഗീകരിച്ച മാർഗരേഖ നിലവിലുണ്ട്. സംസ്ഥാനസമ്മേളനത്തിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെട്ടിട്ടുണ്ട്. മാർഗരേഖയിൽ നിന്നും മന്ത്രിമാർ വ്യതിചലിച്ചാൽ അത് പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്.
ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്തും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടും. സമ്മേളനത്തിൽ െയച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെയല്ല. നിങ്ങൾക്ക് വിവരം നൽകുന്നവർ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
