Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഎ അസീസിന്​ കാബിനറ്റ്​ പദവി വേണമെന്ന്​ ആർഎസ്​പി

text_fields
bookmark_border
എഎ അസീസിന്​ കാബിനറ്റ്​ പദവി വേണമെന്ന്​ ആർഎസ്​പി
cancel

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന നേ​താ​വ്​ എ.​എ അ​സീ​സി​ന്​ കാ​ബി​ന​റ്റ്​ പ​ദി​വി വേ​ണ​മെ​ന്ന്​ ആ​ർ.​എ​സ്.​പി. സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ലാ​ണ്​ ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ​ക്ക്​ പു​റ​മെ കാ​ബി​ന​റ്റ് റാ​ങ്കു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തോ​ട് ആ​ർ.​എ​സ്.​പി​ക്ക്​ വി​യോ​ജി​പ്പാ​ണെ​ന്ന്​ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. മു​മ്പ് ഇ​ത്ത​ര​ത്തി​ൽ കാ​ബി​ന​റ്റ്​ പ​ദ​വി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തി​നെ അ​തി​നി​ശി​ത​മാ​യി യു.ഡി.എ​ഫ്​ വി​മ​ർ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ ​ശൈ​ലി കീ​ഴ്വ​ഴ​ക്ക​മാ​ക്കി ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ച​ന​യെ​ങ്കി​ൽ കാ​ബി​ന​റ്റ്​ പ​ദ​വി ല​ഭി​ക്കാ​ൻ മു​ന്ന​ണി നേ​താ​ക്ക​ൾ അ​ർ​ഹ​നാ​യ ഒ​രാ​ളാ​ണ്​ എഎ. അ​സീ​സ്. എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും കാ​ബി​ന​റ്റ് പ​ദ​വി കൊ​ടു​ക്കാ​മെ​ങ്കി​ൽ ആ​ർ.എ​സ്.​പി​ക്ക്​ എ​ന്താ​ണ് അ​യോ​ഗ്യ​ത. നാ​ല് സീ​റ്റി​ൽ ജ​യി​ച്ച പാ​ർ​ട്ടി​ക്ക് ഒ​രു കാ​ബി​ന​റ്റ് സ്ഥാ​ന​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം യുഡി.എ​ഫി​ന് ഒ​പ്പം നി​ന്ന് ഉ​ജ്ജ്വ​ല​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ പാ​ർ​ട്ടി​യാ​ണ് ആ​ർ.​എ​സ്.​പി -പ്രേ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സംഘടനാ കരുത്തും സമരങ്ങളിലെ പങ്കാളിത്തവും പരിഗണിച്ച് ബോർഡ്, കോർപ്പറേഷൻ വിഭജനങ്ങളിൽ ആർ.എസ്.പിക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും ഈ മാസം തന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്നും ആർ.എസ്.പി ആവശ്യപ്പെട്ടു.

യു.ഡി.എഫ് യോഗങ്ങൾ കൃത്യമായി ചേരുന്നില്ലെന്നും നയപരമായ കാര്യങ്ങളിൽ മുന്നണിയിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ആർ.എസ്.പി യോഗത്തിൽ വിമർശനമുയർന്നു. 2026 ജൂലൈയിലാണ് അവസാന യു.ഡി.എഫ് ഏകോപന സമിതി യോഗം ചേർന്നതെന്നും കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് പതിവായി യു.ഡി.എഫ് യോഗങ്ങൾ വിളിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം, നിയമസഭയിലും ഭരണനിർവഹണത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനം പൊതുവിൽ മികച്ചതാണെന്നാണ് ആർ.എസ്.പിയുടെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cabinet status for A.A. Azeez: RSP
Next Story