Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പലതും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്, മന്ത്രിസഭ യോഗത്തിൽ പൊട്ടിത്തെറിച്ച് മന്ത്രിമാർ; ഒറ്റപ്പെട്ട് വിഡി സതീശൻ

text_fields
bookmark_border
പലതും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്, മന്ത്രിസഭ യോഗത്തിൽ പൊട്ടിത്തെറിച്ച് മന്ത്രിമാർ; ഒറ്റപ്പെട്ട് വിഡി സതീശൻ
cancel
camera_alt

വിഡി സതീശൻ മന്ത്രിസഭ യോഗം (ഫയൽ ഫോട്ടോ)

തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനത്തെച്ചൊല്ലി മന്ത്രിസഭയിൽ രൂക്ഷമായ തർക്കം. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിയാലോചനകളോ ചർച്ചകളോ നടക്കുന്നില്ലെന്നും പല പ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മന്ത്രിമാർ യോഗത്തിൽ തുറന്നടിച്ചു. യോഗത്തിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടതായാണ് സൂചന.

പിഎസ്സി അംഗങ്ങളുടെ പട്ടികയിലേക്ക് മുഖ്യമന്ത്രി രണ്ടുപേരുടെ പേരുകൾ നിർദ്ദേശിച്ചതോടെയാണ് അസ്വാരസ്യങ്ങൾ പരസ്യമായത്. ഈ പേരുകൾ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കെ.സി ഗ്രൂപ്പുമായി ബന്ധമുള്ള മന്ത്രിമാർ എത്തിയത്. പിഎസ്സി പട്ടികയിൽ മുഖ്യമന്ത്രി തനിക്ക് താൽപ്പര്യമുള്ളവരെ മാത്രം കുത്തിനിറക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

മന്ത്രിമാരായ എപി അനിൽകുമാറാണ് വിഷയത്തിൽ ആദ്യം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്. യാതൊരുവിധ ചർച്ചകളോ കൂടിയാലോചനകളോ കൂടാതെയാണ് നിയമനങ്ങൾ നടത്തുന്നതെന്നും മന്ത്രിമാർ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ മാത്രം അറിയേണ്ട ഗതികേടിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിന്നാലെ വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫും മന്ത്രി ഷിബു ബേബി ജോണും വിമർശനവുമായി എത്തി. കെപിസിസി അധ്യക്ഷനായിരിക്കുന്ന താനുമായിപോലും ഒരു കൂടിയാലോചനയും നടക്കുന്നില്ലെന്ന് സണ്ണി ജോസഫ് യോഗത്തിൽ വ്യക്തമാക്കി. നേരത്തെ കെഎസ്ഇബി സിഎംഡി രാജമാണിക്യത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതിലും അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

എന്നാൽ, നിയമനങ്ങൾ അടിയന്തരമായി നടക്കേണ്ടതുള്ളതുകൊണ്ടാണ് വിശാലമായ ചർച്ചകളിലേക്ക് കടക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ഈ ന്യായീകരണം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രിമാർ തുറന്നടിച്ചു.

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ വിഷയവും ഇന്നത്തെ മന്ത്രിസഭ ചർച്ച ചെയ്തു. ഇതിൽ അനുപാതം കുറക്കുന്നതിനെതിരെ ധനവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ആരും സംസാരിച്ചില്ലെന്ന് മാത്രമല്ല, ഭൂരിഭാഗം മന്ത്രിമാരും നിശബ്ദത പാലിക്കുകയായിരുന്നു. തുടർന്ന്, യോഗത്തിന് ശേഷമുള്ള പതിവ് വാർത്താ സമ്മേളനം പോലും ഒഴിവാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് തിച്ചു. മുന്നണിയിലും സർക്കാരിലും ആശയവിനിമയമില്ലെന്ന പരാതികൾക്കിടയിൽ മന്ത്രിസഭയിലെ ഈ ഭിന്നത വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cabinet rift, Satheesan isolated over PSC picks
Next Story