Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഡ്വക്കറ്റ്​ ജനറലിന്​...

അഡ്വക്കറ്റ്​ ജനറലിന്​ കാബിനറ്റ്​ പദവി

text_fields
bookmark_border
അഡ്വക്കറ്റ്​ ജനറലിന്​ കാബിനറ്റ്​ പദവി
cancel

തിരുവനന്തപുരം: അഡ്വക്കറ്റ്​ ജനറൽ സി.പി. സുധാകര പ്രസാദിന്​ കാബിനറ്റ്​ പദവി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അധിക സാമ്പത്തിക ബാധ്യത വരാതെ പദവി നൽകാനാണ്​ ധാരണയെന്ന്​ സർക്കാർ അറിയിച്ചു.

രണ്ടാഴ്​ച മുമ്പ്​ ചേർന്ന മന് ത്രിസഭ യോഗത്തി​​​െൻറ പരിഗണനക്ക്​ വിഷയം വന്നെങ്കിലും തീരുമാനം നീട്ടുകയായിരുന്നു. ഇതോടെ മന്ത്രിമാർക്ക്​ പുറമെ നൽകുന്ന കാബിനറ്റ്​ പദവിയുടെ എണ്ണം അഞ്ചായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രളയ പുനർനിർമാണത്തിന്​ വൻതോതിൽ കടമെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്​ ഈ തീരുമാനം.

ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​. അച്യുതാനന്ദൻ, മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്​ണപിള്ള, ഡൽഹിയിലെ സർക്കാർ പ്രതിനിധി എ. സമ്പത്ത്​, ചീഫ്​ വിപ്പ്​ കെ. രാജൻ എന്നിവർക്കാണ്​ മന്ത്രിമാർക്ക്​ പുറമെ കാബിനറ്റ്​ പദവിയുള്ളത്​. എ.ജിയുടേത്​ ഭരണഘടനാ പദവിയാ​െണന്നും പ്രോ​േട്ടാകോൾ പാലിക്കാൻ ​കാബിനറ്റ്​ പദവി അനിവാര്യമാണെന്നുമുള്ള നിലപാടാണ്​ നിയമവകുപ്പിന്​​.
സുപ്രീംകോടതിയിലും ഹൈകോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും സർക്കാറിന്​ നിയമോപദേശം നൽകുന്നതും അഡ്വക്കറ്റ്​ ജനറലാണ്​. മന്ത്രിമാർക്ക്​ തുല്യമായ ആനുകൂല്യങ്ങൾ പുതിയ തീരുമാനത്തോടെ എ.ജിക്ക്​ ലഭിക്കും. ഒാഫിസ്​ സംവിധാനവും വീടും നിലവിൽ എ.ജിക്ക്​ നൽകുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യത വരില്ലെന്നാണ്​ സർക്കാർ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsadvocate generalCabinet rankPinarayi VijayanPinarayi Vijayan
News Summary - Cabinet rank for Advocate General - Kerala news
Next Story