Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ നിയമം റദ്ദാക്കാൻ...

വിവാദ നിയമം റദ്ദാക്കാൻ മന്ത്രിസഭ തീരുമാനം: ഗവർണറെ അറിയിക്കും

text_fields
bookmark_border
വിവാദ നിയമം റദ്ദാക്കാൻ മന്ത്രിസഭ തീരുമാനം: ഗവർണറെ അറിയിക്കും
cancel

തിരുവനന്തപുരം: രൂക്ഷമായ എതിർപ്പിനിടയാക്കിയ വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം ഗവർണറെ അറിയിക്കും. ഇന്ന്​ വൈകീട്ട്​ 3.30ന്​ ചേർന്ന മന്ത്രിസഭ യോഗത്തിലാണ്​ ഇതുസംബന്ധിച്ച്​ തീരുമാനം ​ൈകക്കൊണ്ടത്​. ബുധനാഴ്​ച ചേരേണ്ട മന്ത്രിസഭ യോഗം പ്രത്യേകസാഹചര്യത്തിൽ ഇന്ന്​ നടത്തുകയായിരുന്നു.

അതേ സമയം, ഭേദഗതി​ പിൻവലിക്കാനുള്ള അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ഗ​വ​ർ​ണ​റെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ടി വരും. നിയമം കൊണ്ടുവരു​േമ്പാൾ പ​റ​ഞ്ഞ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നി​ല്ലേ​യെ​ന്ന്​ സർക്കാർ വി​ശ​ദീ​ക​രി​ക്കേ​ണ്ടി വ​രും.

സി.പി.എം കേന്ദ്ര നേതൃത്വവും നിയമജ്​ഞരുമടക്കം ഉയർത്തിയ കനത്ത പ്രതിഷേധത്തി​നൊടുവിലാണ്​ വിവാദ നിയമം പിൻവലിക്കുമെന്ന്​ തിങ്കളാഴ്​ച മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​. സൈബർ‌ സുരക്ഷക്കായി പുതിയ ഭേദഗതി നിയമസഭയിൽ വിശദമായി ചർച്ച ചെയ്​തശേഷം കൊണ്ടുവരും.

പൊലീസിന്​ അമിതാധികാരം നൽകുന്ന വിവാദ ഭേദഗതി ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭയാണ്​ ശുപാര്‍ശ ചെയ്തത്. പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇത്​ നവംബർ 21ന്​ ഗവർണർ ഒപ്പുവെച്ചതോടെ നിയമമായി പ്രാബല്യത്തിൽ വന്നു. എന്നാൽ, പ്രതിഷേധം കനത്തതോടെ 48മണിക്കൂറിനകം സർക്കാർ അടിയറവ്​ പറഞ്ഞ്​ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ വ്യാജ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഇത്​ മാധ്യമസ്വാതന്ത്ര്യത്തിന്​ കൂച്ചുവിലങ്ങിടാനുള്ള നീക്കമായി ആ​േക്ഷ​പമുയർന്നു. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള കരിനിയമമാണിതെന്നാണ്​ പ്രശാന്ത്​ ഭൂഷൺ അടക്കമുള്ളവർ അഭിപ്രായപ്പെട്ടത്​. ​ഫേസ്​ബുക്​ പോസ്​റ്റി​െൻറ പേരിൽ തൃശൂർ വലപ്പാ​ട്ടെ സി.പി.എം പ്രവർത്തകനെതിരെയാണ്​ ഈ നിയമപ്രകാരം ആദ്യ പരാതി ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policepinarayiPolice Act Amendment118 a
Next Story