Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തേനീച്ച-കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് 10 ലക്ഷം വരെ നഷ്ടപരിഹാരം
text_fieldsbookmark_border
തിരുവനന്തപുരം: തേനീച്ച-കടന്നൽ എന്നിവയുടെ കുത്തേറ്റ് മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തേനീച്ച-കടന്നൽ കുത്തേറ്റ് വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി അനുവദിക്കുക.
2022 ഒക്ടോബറിൽ ഇത് സംബന്ധിച്ച് പുറത്തിറക്കിയ മുൻ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് തീരുമാനം. ഭേദഗതിക്ക് 2022 ഒക്ടോബർ 25 മുതൽ മുൻകാല പ്രാബല്യം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

