സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വേതനം 70,000 രൂപയാക്കാൻ മന്ത്രിസഭ തീരുമാനം
text_fieldsതിരുവനന്തപുരം: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം കൂട്ടി. 60,000 രൂപയിൽ നിന്ന് 70,000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനം. 2025 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. എൻ.ഡി.പി.എസ് കോടതി, എസ്.സി/എസ്.ടി കോടതി, അബ്കാരി കോടതി, പോക്സോ കോടതി, എൻ.ഐ.എ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വേതനമാണ് പരിഷ്കരിച്ചത്.
റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകാനും തീരുമാനിച്ചു. 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി. റവന്യൂ വകുപ്പിൽ രണ്ട് സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികകൾ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇക്ക് വേണ്ടിയാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. 12 കിഫ്ബി എൽ.എ യൂനിറ്റുകൾക്കായി അധികമായി സൃഷ്ടിച്ചിരുന്ന 62 താൽക്കാലിക തസ്തികകൾക്ക് 2024 നവംബർ 10 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതിയും നൽകി. സേവനവേതന ചെലവുകൾ കിഫ്ബി വഹിക്കണമെന്ന വ്യവസ്ഥകളോടെയാണ് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

