നിയമസഭ ഡൈനിങ് ഹാൾ നവീകരിക്കാൻ ചിലവ് 7.40 കോടി; മന്ത്രിസഭ ഭരണാനുമതി നൽകി
text_fieldsതിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കേരള നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോടികൾ ചിലവിട്ട് നിയമസഭാ മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിംഗ് ഹാൾ നവീകരിക്കുന്നു. നവീകരണ പ്രവർത്തികൾക്ക് ഇന്ന് ചേർന്ന മന്ത്രിസഭയോഗം 7,40,40,000 രൂപയുടെ ഭരണാനുമതി നൽകി. അക്രെഡിറ്റഡ് ഏജൻസി മുഖേന നോൺ പി.എം.സി.യായാണ് പ്രവൃത്തി നിർവഹിക്കുക.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികൾ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്.
കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിന്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപറേഷന് മന്ത്രിസഭ അനുമതി നൽകി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് നമ്പർ 183 ലെ കൊല്ലം കോർപ്പറേഷൻ്റെ 3 ഏക്കർ 91 സെന്റ് ഭൂമിയിൽ ഒരു ഇൻഡഗ്രേറ്റഡ് ഐ.ടി/ഐ.ടി.ഇ.എസ് + ബിസിനസ് (കൊമേഴ്ഷ്യൽ) പ്രോജക്ട് ആരംഭിക്കും. നിർമാണപ്രവൃത്തികൾക്കായി കെ.എസ്.ഐ.ടി.ഐ.എല്ലിനെ സ്പെഷ്യൽ പർപ്പസ്സ് വെഹിക്കിളായി നിയമിക്കുന്നതിനും തത്വത്തിൽ ഭരണാനുമതി നൽകി.
കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചിൽ എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ രണ്ട് തസ്തികകൾ, എച്ച്.എസ്.എസ്.റ്റി.യുടെ മൂന്ന് തസ്തികകൾ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

