Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി മന്ത്രിസഭ

text_fields
bookmark_border
ADGP, MR Ajith kumar
cancel

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ആ​ർ.​എ​സ്.​എ​സ് ദേ​ശീ​യ നേ​താ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ട​ക്കം ഗു​രു​ത​ര വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്​ കു​മാ​റി​നെ ഡി.​ജി.​പി​യാ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തു​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ടി​ന് സ​ർ​ക്കാ​റി​ന്‍റെ പ​ച്ച​ക്കൊ​ടി. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​യാ​യ പ​രി​ശോ​ധ​ന സ​മി​തി​യു​ടെ ശി​പാ​ർ​ശ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നാ​ലു​ത​രം അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന പൊ​ലീ​സി​ലെ ഉ​ന്ന​ത റാ​ങ്കി​ലേ​ക്ക് അ​ജി​ത്​ കു​മാ​റി​നെ നി​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2026ൽ ​നി​തി​ൻ അ​ഗ​ർ​വാ​ൾ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ അ​ജി​ത്​ കു​മാ​റി​ന് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും. അ​ജി​ത്തി​ന് പു​റ​മെ, എ​സ്.​പി.​ജി ഡെ​പ്യൂ​ട്ടേ​ഷ​ന്‍ അ​വ​സാ​നി​പ്പി​ച്ച് ര​ണ്ടു മാ​സ​ത്തി​ന​കം കേ​ര​ള കേ​ഡ​റി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന സു​രേ​ഷ് രാ​ജ് പു​രോ​ഹി​ത്തി​നും ഡി.​ജി.​പി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ കേ​ന്ദ്രം അം​ഗീ​ക​രി​ച്ച നാ​ല് ഡി.​ജി.​പി ത​സ്തി​ക​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. നാ​ലി​ലും ആ​ളു​ള്ള​തി​നാ​ൽ അ​ഞ്ചാ​മ​ത് താ​ൽ​ക്കാ​ലി​ക ഡി.​ജി.​പി ത​സ്തി​ക​യു​ണ്ടാ​ക്കി​യാ​ണ് കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ മു​ൻ ബി.​എ​സ്.​എ​ഫ് മേ​ധാ​വി നി​തി​ൻ അ​ഗ​വ​ർ​വാ​ളി​ന് റോ​ഡ് സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ ചു​മ​ത​ല ന​ൽ​കി​യ​ത്.

ഡി​സം​ബ​ർ 31ന് ​സ​ഞ്ജീ​വ്കു​മാ​ര്‍ പ​ട്‌​ജോ​ഷി ഡി.​ജി.​പി പ​ദ​വി ഒ​ഴി​യു​ന്ന​തോ​ടെ, നി​തി​ൻ അ​ഗ​വ​ർ​വാ​ളി​നെ സ്ഥി​രം ക​സേ​ര​യി​ലേ​ക്ക് നി​യ​മി​ക്കും. ഏ​പ്രി​ലി​ല്‍ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി പ​ത്മ​കു​മാ​ര്‍ വി​ര​മി​ക്കു​മ്പോ​ള്‍ 1994 ബാ​ച്ച് ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​നോ​ജ് ഏ​ബ്ര​ഹാം ഡി.​ജി.​പി പ​ദ​വി​യി​ലെ​ത്തും.

ജൂ​ണി​ല്‍ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ർ​വേ​ശ്​ സാ​ഹി​ബി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സു​രേ​ഷ്‌ രാ​ജ് പു​രോ​ഹി​തി​ന് ഡി.​ജി.​പി പ​ദ​വി ല​ഭി​ക്കും. സു​രേ​ഷ് രാ​ജ് പു​രോ​ഹി​ത് ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടു​ക​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ 2025 ജൂ​ലൈ​യി​ലെ ഒ​ഴി​വി​ൽ അ​ജി​ത്​ കു​മാ​റി​നെ പ​രി​ഗ​ണി​ക്കൂ. അ​ല്ലാ​ത്ത പ​ക്ഷം 2026 ജൂ​ലൈ​യി​ൽ നി​തി​ന്‍ അ​ഗ​ര്‍വാ​ള്‍ വി​ര​മി​ക്കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

പൊലീസിലെ മറ്റു സ്ഥാനക്കയറ്റങ്ങൾ

ഡി.ജി.പി പദവിയിലേക്ക് (1995 ബാച്ച്) 1. എസ് സുരേഷ് എ.ഡി.ജി.പി പദവിയിലേക്ക് (2000 ബാച്ച്) 1. തരുൺ കുമാർ ഐ.ജി പദവിയിലേക്ക് (2007 ബാച്ച്) 1. ദേബേഷ് കുമാർ ബഹ്റ 2. ഉമ 3. രാജ്പാൽ മീണ 4. ജയനാഥ് ജെ ഡി.ഐ.ജി പദവിയിലേക്ക് (2011 ബാച്ച്) 1. യതീഷ് ചന്ദ്ര 2. ഹരി ശങ്കർ 3. കെ. കാർത്തിക് 4. പ്രതീഷ് കുമാർ 5. ടി. നാരായൺ നിലവിൽ 1994 ബാച്ചിലെ മനോജ് ഏബ്രഹാമിനു ശേഷമാണ് ഡി.ജി.പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cabinet approves promotion of M R Ajith Kumar as DGP
Next Story