You are here

കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ അഞ്ച്​ ശതമാനം വർധിപ്പിച്ചു

14:57 PM
09/10/2019
Prakash-Javadekkar-

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും  പെൻഷൻകാരുടെയും ഡി.എ 5 ശതമാനം വർധിപ്പിച്ച്​ ഉത്തരവായി. കേന്ദ്രമന്ത്രിസഭാ യോഗത്തിന്​​ ശേഷം പ്രകാശ്​ ജാവദേക്കറാണ്​ ഡി.എ വർധിപ്പിച്ചുള്ള പ്രഖ്യാപനം നടത്തിയത്​.

ഡി.എ വർധനവിന്​ ജൂലൈ മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഏഴാം ശമ്പള കമീഷൻ ശിപാർശ പ്രകാരമാണ്​ കേ​ന്ദ്രസർക്കാർ ജീവക്കാർക്ക്​ ഡി.എ വർധനവ്​ അനുവദിച്ചത്​.

ഏകദേശം 48 ​ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 62 ലക്ഷം പെൻഷൻകാർക്കും ഡി.എ വർധനവിൻെറ ഗുണം ലഭിക്കും. ജീവനക്കാർക്കുള്ള ദീപാവലി സമ്മാനമാണിതെന്ന്​ ​പ്രകാശ്​ ജാവദേക്കർ വ്യക്​തമാക്കി.

Loading...
COMMENTS