Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​...

സംസ്ഥാനത്ത്​ തടങ്കൽപാളയം നിർമിക്കുന്നുണ്ടോയെന്ന്​ ചെന്നിത്തല

text_fields
bookmark_border
സംസ്ഥാനത്ത്​ തടങ്കൽപാളയം നിർമിക്കുന്നുണ്ടോയെന്ന്​ ചെന്നിത്തല
cancel

തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തിനുശേഷം കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാനത്ത്​ തടങ്കൽപാളയങ്ങൾ നിർമിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടോയെന്നാണ്​ അറിയേണ്ടതെന്നും പകരം ആടിനെ പട്ടിയാക്കുന്ന പ്രതികരണമാണ്​ മുഖ്യമന്ത്രി പിണറായി വിജയ​​േൻറതെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

ഈ ചോദ്യത്തിന് 2012 മുതലുള്ള കണക്ക് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്​. തടങ്കൽപാളയങ്ങൾ സംബന്ധിച്ച കേന്ദ്രനിർദേശത്തിന്​ കേരളം എന്തുമറുപടി നൽകിയെന്ന്​ വ്യക്തമാക്കണം.

ശിക്ഷകാലാവധി കഴിഞ്ഞും ജയിലിൽ കഴിയുന്നവരെയും വിസ കാലാവധി കഴിഞ്ഞവരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടിയാണ്​ നേരത്തേ കൈക്കൊണ്ടതെന്നും ഇതിന്​ ഇപ്പോഴത്തെ പൗരത്വഭേദഗതി നിയമത്തി​​​െൻറ പശ്ചാത്തലം കൊണ്ടുവരുന്നത്​ ദുരുദ്ദേശപരമാണെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaCAA protest kerala
News Summary - CAA Ramesh Chennithala -Kerala News
Next Story