Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളീയർക്ക് മംഗളൂരുവിൽ...

കേരളീയർക്ക് മംഗളൂരുവിൽ സംഘർഷമുണ്ടാക്കേണ്ട കാര്യമില്ല -ഇ. ചന്ദ്രശേഖരൻ

text_fields
bookmark_border
കേരളീയർക്ക് മംഗളൂരുവിൽ സംഘർഷമുണ്ടാക്കേണ്ട കാര്യമില്ല -ഇ. ചന്ദ്രശേഖരൻ
cancel

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ളവർ മംഗളൂരുവിൽ പോയി സംഘർഷം സൃഷ്ടിക്കേണ്ട കാര്യമില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കേരളീയർക്ക് പങ്കുണ്ടെങ്കിൽ അക്കാര്യം വസ്തുതാപരമായി കർണാടക സർക്കാർ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മലയാളികൾക്കെതിരായ പ്രചാരവേലകൾ മറ്റ് പ്രശ്നങ്ങൾക്ക് വഴിവെക്കും. കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയുടെ പൂർണവിവരങ്ങൾ അറിയില്ല. ആരോപണങ്ങളെ കുറിച്ച് സംസ്ഥാന സർക്കാർ പരിശോധിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന മാധ്യമങ്ങളെ തടയുന്നതിൽ ന്യായീകരണമില്ല. മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഭരണകൂടം ചെയ്തു കൊടുക്കുകയാണ് വേണ്ടത്. മാധ്യമങ്ങളിലൂടെ ജനങ്ങൾ എല്ലാ കാര്യങ്ങളും അറിയുന്നത് ഭരണകൂടം ഭയപ്പെടുന്നുവെന്നും ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCitizenship Amendment ActManguluru ProtestMinister E Chandrasekaran
News Summary - CAA Protest in Manguluru Minister E Chandrasekaran -Kerala News
Next Story