പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭം നിർത്തില്ലെന്ന് പ്രഖ്യാപിച്ച് മഹാസമ്മേളനം VIDEO
text_fieldsകൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ച് ക ൊച്ചിയിൽ മുസ്ലിം സംഘടനകളുടെ മഹാസമ്മേളനം. പ്രതിഷേധ സംഗമത്തിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ എറണാകുളം മറൈ ൻ ഡ്രൈവ് മതേതര വിശ്വാസികളുെട സംഗമഭൂമിയായി. കരിനിയമം തുടച്ചുനീക്കുംവരെ പിന്നോട്ടില്ലെന്ന് നേതാക്കൾ പ്രഖ്യാ പിച്ചപ്പോൾ ആർത്തിരമ്പിയ ജനസാഗരം അത് ഏറ്റുചൊല്ലി.
രാജ്യത്തിനുവേണ്ടി പോരാടിയവരുടെ പിന്മുറക്കാരോട് പൗരത്വ ം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ അതിന് മനസ്സില്ലെന്നാണ് മറുപടിയെന്ന് സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. നാനാത്വത്തിൽ അധിഷ്ഠിതമായ സന്ദേശം ഉൾക്കൊണ്ട് എല്ലാവിഭാഗം ജനങ്ങളുടെയും ഇന്ത്യയായി നിലനിർത്താനുള്ള കടമ ഓരോരുത്തർക്കുമുണ്ട്. ഇവിടെ ജനിച്ചവർക്കെല്ലാം ഇവിടെ മരിക്കാനുള്ള അവകാശമുണ്ട്. അതിന് തുരങ്കംവെക്കുന്നവരോട് ഇന്ത്യ ആരുടെയും തറവാട്ടുസ്വത്തല്ല എന്നാണ് പറയാനുള്ളത്. സ്വാഗതസംഘം ചെയർമാൻ ടി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഇവിടെ അവസാനിക്കില്ലെന്ന് മുഖ്യ പ്രഭാഷണത്തിൽ അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പൗരത്വം നൽകുന്നതിൽ എന്തുകൊണ്ട് മുസ്ലിംകളെ മാത്രം ഒഴിവാക്കിയെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിട്ടീഷുകാരോട് മാപ്പുചോദിച്ച പാരമ്പര്യമുള്ള സവർക്കറുടെ പിന്മുറക്കാർ ഇന്ത്യൻ ജനതയോട് മാപ്പുപറയേണ്ട സാഹചര്യം വരാനിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്നത് നാടിെൻറ നന്മക്കുവേണ്ടിയുള്ള സമരമാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ഇതിനെതിരെ നിലപാടെടുത്ത കേരളം രാജ്യത്തിന് മാതൃകയാണ്. അഹിംസയുടെ പാതയിലൂടെ സമരം മുന്നോട്ട് നയിക്കും. കേരളം സ്വപ്നം കണ്ട ഒത്തുകൂടലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഹന സമരത്തിലൂടെ രാജ്യത്തിെൻറ സ്വാതന്ത്ര്യം നേടിയെടുത്തതുപോലെ കരിനിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടുത്തുമെന്ന് കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഭരണഘടനയെ ഉൾക്കൊള്ളാൻ കഴിയാത്ത ചില സംഘടനകളുടെ ഗൂഢ അജണ്ടയാണ് പൗരത്വ ഭേദഗതി നിയമമെന്ന് ബെന്നി ബഹനാൻ എം.പി അഭിപ്രായപ്പെട്ടു. മനുഷ്യരല്ല, മോദി-അമിത് ഷാ എന്നീ രണ്ട് റോബോട്ടുകളാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് റിട്ട. ജസ്റ്റിസ് ബി.ജെ. കോൾസെ പാട്ടീൽ പറഞ്ഞു. അവർ ആർ.എസ്.എസിെൻറ ദല്ലാളന്മാരും ആർ.എസ്.എസ് രാജ്യത്തിെൻറ ശത്രുക്കളുമാണെന്ന് അദ്ദേഹം കൂട്ടിേച്ചർത്തു. മനുഷ്യരെ രണ്ടായി വിഭജിച്ച് കലാപങ്ങളുണ്ടാക്കാൻ ഒരുങ്ങിയിറങ്ങിയ ഭരണകൂടത്തിനെതിരായ ഉണർന്നെഴുൽപാണ് രാജ്യമാകെ കാണുന്നതെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ജിഗ്നേഷ് മേവാനി, ഡോ. ബഹാവുദ്ദീൻ കൂരിയാട്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ചേലക്കുളം അബുൽ ബുഷ്റ മൗലവി, സി.പി. ഉമർ സുല്ലമി, ടി.കെ. അഷ്റഫ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, നജീബ് മൗലവി, എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, അബ്ദുൽ കരീം, പ്രഫ.എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എ.എം. ആരിഫ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, ടി.എ. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ സ്വാഗതവും ടി.എം. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
