പൗരത്വപ്രക്ഷോഭം: കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി, കണക്ക് നിരത്തി പ്രതിപക്ഷം
text_fields
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പെങ്കടുക്കുന്നവർക്കെതിരെ സംസ്ഥാനത്ത് വ്യാപകമാ യി കേസെടുക്കുകയാണെന്ന് പ്രതിപക്ഷവും നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയത് നിയമസഭയിൽ ചൂടേറിയ രംഗങ ്ങൾക്കിടയാക്കി. ‘പ്രക്ഷോഭങ്ങളിൽ പെങ്കടുത്തവർക്ക് നേരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുന്നത് ശ്ര ദ്ധയിൽ പെട്ടിട്ടില്ലെന്ന്’ ചോദ്യോത്തര വേള അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ മുഖ്യമന്ത്രി എഴുതി വായിച്ചത് പ്രതിപക്ഷം തെളിവുകളടക്കം ചോദ്യം ചെയ്തു. ഇേതാടെയാണ് സഭാതലം വാക്പോരിലേക്ക് വഴിമാറിയത്.
സമരങ്ങളുടെ തീച്ചൂളയിൽ വളർന്ന പിണറായി വിജയനിൽനിന്ന് കുറച്ച് സത്യസന്ധമായ മറുപടി പ്രതീക്ഷിച്ചുവെന്ന ആമുഖത്തോടെയാണ് കെ.സി. േജാസഫ് സംഭവങ്ങൾ നിരത്തിയത്. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അടക്കം 62 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നാല് ദിവസം ജയിലിലും കിടന്നു. മന്ത്രി ടി.പി. രാമകൃഷ്ണനോട് േചാദിച്ചാൽ അറിയാം. ചിതറയിൽ 35 പേർക്കെതിരെയും അങ്കമാലിയിൽ 200 പേർക്കെതിരെയും ഇടുക്കിയിൽ 71 പേർക്കെതിരെയും കേസെടുത്തു. പൊലീസ് റിപ്പോർട്ടിനെ മാത്രം ആശ്രയിച്ച് സത്യം മറച്ചുവെക്കരുതെന്നും കേരളത്തിെൻറ ആഭ്യന്തരം അമിത് ഷായാണോ അതോ പിണറായി വിജയനാണോ എന്നും കെ.സി. ജോസഫ് ചോദിച്ചു.
നിയമവിധേയമായി പ്രക്ഷോഭത്തിൽ പെങ്കടുത്തതിെൻറ പേരിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സമരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, പ്രക്ഷാഭങ്ങളുടെ മറവിൽ ആക്രമണം നടന്നാൽ ൈകയും കെട്ടി നോക്കിയിരിക്കാനാവില്ല. പോസ്റ്റോഫീസിലേക്കുള്ള സമാധാനപരമായ ഉപേരാധങ്ങൾക്കിടെ ഉള്ളിൽ കടന്ന് തല്ലിത്തകർത്താൽ പൊലീസിന് സ്വഭാവികമായും കേസെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
