Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ ഭേദഗതി നിയമം:...

പൗരത്വ ഭേദഗതി നിയമം: കൊച്ചിയിൽ മഹാറാലിയും സമരപ്രഖ്യാപന സ​മ്മേളനവും നാളെ

text_fields
bookmark_border
caa-protest
cancel

കൊ​ച്ചി: പൗ​ര​ത്വ ര​ജി​സ്​​റ്റ​ര്‍, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം എ​ന്നി​വ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന സം​യു​ക്ത പ്ര​തി​ഷേ​ധ മ​ഹാ​റാ​ലി​യും സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ബു​ധ​നാ​ഴ്​​ച മ​റൈ​ന്‍ഡ്രൈ​വി​ല്‍ ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ ടി.​എ​ച്ച്. മു​സ്ത​ഫ, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞ് എം.​എ​ല്‍.​എ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. റാ​ലി​യി​ലും സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ലു​ം ല​ക്ഷ​ങ്ങ​ൾ പ​​​ങ്കെ​ട​ു​ക്കും.

വൈ​കീ​ട്ട് മൂ​ന്നി​ന് വി​വി​ധ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജാ​ഥ​ക​ള്‍ ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് മ​റൈ​ന്‍ ഡ്രൈ​വി​ലേ​ക്ക്​ പു​റ​പ്പെ​ടും. ആ​റു ​മ​ണി​യോ​ടെ ന​ട​ക്കു​ന്ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, ദ​ലി​ത് ആ​ക്ടി​വി​സ്​​റ്റ്​ ജി​ഗ്​​നേ​ഷ് മേ​വാ​നി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍, എം.​ഐ. അ​ബ്​​ദു​​ല്‍ അ​സീ​സ്, ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി, ചേ​ല​ക്കു​ളം അ​ബു​ല്‍ ബു​ഷ്​​റ മൗ​ല​വി, സി.​പി. ഉ​മ​ര്‍ സു​ല്ല​മി, ടി.​കെ. അ​​​ഷ്​​റ​ഫ്, ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, ന​ജീ​ബ് മൗ​ല​വി, ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​ര്‍, എം.​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ബെ​ന്നി ബ​ഹ​നാ​ന്‍, ഹൈ​ബി ഈ​ഡ​ന്‍, എ.​എം. ആ​രി​ഫ്, മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ, കേ​ര​ള ന​ദ്‌​വ​ത്തു​ല്‍ മു​ജാ​ഹി​ദീ​ന്‍, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി, കെ.​എ​ന്‍.​എം മ​ര്‍ക്ക​സു​ദ്ദ​അ്‌​വ, മു​സ്‌​ലിം​ലീ​ഗ്, സം​സ്ഥാ​ന കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ, കെ.​എം.​ഇ.​എ, എം.​ഇ.​എ​സ്, എം.​എ​സ്.​എ​സ്, വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, എ​റ​ണാ​കു​ളം ജി​ല്ല ജ​മാ​അ​ത്ത് കൗ​ണ്‍സി​ല്‍, മ​ഹ​ല്ല് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി, വി​വി​ധ ജ​മാ​അ​ത്ത് കൗ​ണ്‍സി​ലു​ക​ള്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ ടി.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍, കെ.​കെ. ക​ബീ​ര്‍, കെ.​എം. കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNRCCitizenship Amendment ActCAA protest
News Summary - CAA Protest in Ernakulam -Kerala News
Next Story