പൗരത്വ സമരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്; സര്‍ക്കാറിനെതിരെ ടി. സിദ്ദീഖ് എം.എല്‍.എ
text_fieldsകൽപറ്റ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന സർക്കാറിന്റെ വാക്ക് പാലിക്കുന്നില്ലെന്നും എല്ലാ കേസുകളുമായി മുന്നോട്ടുപോകുകയാണെന്നും ടി. സിദ്ദീഖ് എം.എല്‍.എ. സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കേസുകൾ പിൻവലിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞത് പ്രീണനം നടത്താന്‍ വേണ്ടിയാണ്. വാക്കുപാലിക്കാതെ എല്ലാ കേസുകളുമായി മുന്നോട്ടുപോകുകയാണ്. ഇത് തിരുത്തി, പറഞ്ഞ വാക്കിനോട് നീതി പുലര്‍ത്തണം’ -അദ്ദേഹം പറഞ്ഞു.
‘അന്ന് ബില്ലിനെതിരെ കോഴിക്കോട് സമരം ചെയ്ത ഞാന്‍ നാല് ദിവസത്തോളം ജയിലില്‍ കിടന്നതാണ്. ആ കേസ് ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ട്. എൻ.ആർ.സി, ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ സര്‍ക്കാര്‍ ഒളിച്ചുകളിയാണ്’ -സിദ്ദീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

