Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂട്ടായ പ്രക്ഷോഭം...

കൂട്ടായ പ്രക്ഷോഭം രാജ്യത്ത് വലിയ മാറ്റം സൃഷ്ടിച്ചു -പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
kunjalikutty
cancel

തിരുവനന്തപുരം: ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് കേരളം ഒറ്റക്കെട്ടായി എതിരാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂട്ടായ പ്രക്ഷോഭത്തിന്‍റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം സംസാരിച്ച ഭാഷയിലല്ല കേന്ദ്രസർക്കാർ ഇപ്പോൾ പ്രതികരിക്കുന്നത്. കേരളത്തിന്‍റെ ഒറ്റക്കെട്ടായ പ്രതിഷേധം വലിയ മാറ്റമാണ് രാജ്യത്ത് സൃഷ്ടിച്ചത്.

സുപ്രീംകോടതിയിലെ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്ന അഭിപ്രായവും സർവകക്ഷി യോഗത്തിൽ ഉയർന്നു വന്നിരുന്നു. അക്കാര്യം ആലോചിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePK kunhalikuttykerala newsmalayalam newsCitizenship Amendment Act
News Summary - CAA PK Kunhalikutty -Kerala News
Next Story