Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകരെ...

മാധ്യമപ്രവർത്തകരെ കസ്​റ്റഡിയിലെടുത്ത സംഭവം; അടിയന്തര ഇടപെടലുമായി മുഖ്യ​മന്ത്രി

text_fields
bookmark_border
Pinarayi
cancel

തിരുവനന്തപുരം: മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ കസ്​റ്റഡിയിലെടുത്ത സംഭവത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യ​മന്ത്രി പിണറായി വിജയൻ. പൊലീസ്​ നടപടിയിൽ സംസ്​ഥാന സർക്കാറി​​​​െൻറ ഉത്​കണ്​ഠ കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയെ അറിയിച്ച മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ഉടൻ സ്വതന്ത്രമാക്കണമെന്നും ആവശ്യ​െപ്പട്ടു.

മാധ്യമ പ്രവർത്തകരെ അക്രമകാരികളായും അവരുടെ വാർത്തശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്​ നേരയുള്ള കടന്നാക്രമണം ഫാഷിസ്​റ്റ്​ മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ചീഫ്​ സെക്രട്ടറി കർണാടക ചീഫ്​ സെക്രട്ടറിയുമായും കേരള പൊലീസ്​ മേധാവി കർണാടക ഡി.ജി.പിയുമായും ബന്ധപ്പെട്ട്​ ആശയ വിനിമയം നടത്തുകയും ചെയ്​തിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ അറസ്​റ്റ്​ യുദ്ധപ്രഖ്യാപനം -ചെന്നിത്തല
തിരുവനന്തപുരം: മംഗലാപുരത്തെ പൊലീസ് വെടിവെപ്പും മലയാളികള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ അകാരണമായി അറസ്​റ്റ്​ ചെയ്തതും ജനാധിപത്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് ഭരണകൂട ഭീകരതയാണ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സര്‍ക്കാര്‍ ഏകാധിപത്യ ഭരണകൂടത്തെപ്പോലെ പ്രവര്‍ത്തിക്കുകയാണ്.

വിയോജിക്കുന്നവര്‍, സാധാരണ ജനങ്ങളായാലും മാധ്യമ പ്രവര്‍ത്തകരായാലും അവരെ വെടി​െവച്ചും ജയിലിലിട്ടും നിശ്ബദരാക്കാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തി​​​​െൻറ ജീവവായുവാണ്. അതിനെതിരെയുള്ള ഏത് നീക്കവും ശക്തമായി എതിര്‍ക്കപ്പെടുകയും പരാജയപ്പെടുത്തുകയും വേണമെന്നും രമേശ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCitizenship Amendment ActMalayali MediasPinarayi Vijayan
News Summary - CAA Malayali Medias Pinarayi Vijayan -Kerala News
Next Story