പൗരത്വ ഭേദഗതി നിയമം: കെ.എസ്.യു മേഖല റാലികൾ നടത്തും
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുെട ഭാഗമായ ി കെ.എസ്.യു മൂന്ന് മേഖല റാലികൾ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വ ാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ഭരണഘടനെയ വെല്ലുവിളിച്ച് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെതിരെ കോഴിക്കോട്ട് ഫെബ്രുവരി 11നും തിരുവനന്തപുരത്ത് 19നും എറണാകുളത്ത് 26നുള്ളിലുമാണ് ‘ഉയരെട്ട മനുഷ്യപതാക’ എന്ന മുദ്രാവാക്യമുയർത്തി ഭരണഘടന സംരക്ഷണ റാലി ‘കൊടിയടയാളം’ സംഘടിപ്പിക്കുക.
കോഴിക്കോട്ട് വൈകീട്ട് മൂന്നിന് മലബാർ ക്രിസ്ത്യൻ കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും. പൊതുയോഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉത്തർപ്രദേശിലെ കവിയും സമരനേതാവുമായ ഇംറാൻ പ്രതാപ് ഗർഹി, എൻ.എസ്.യു പ്രസിഡൻറ് നീരജ് കുന്ദൻ എന്നിവർ മുഖ്യാതിഥികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
