ലദീദക്ക് ഐക്യദാർഢ്യം; സമരവഴിയിൽ കുടുംബവും -VIDEO
text_fieldsകണ്ണൂർ: ഡൽഹിയിൽ വിദ്യാർഥി സമരത്തിൽ കേരളത്തിെൻറ പെൺകരുത്തായി നിലകൊണ്ട ലദീദയുടെ കുടുംബവും സമരരംഗത്ത്. പൗരത്വ നിയമത്തിനെതിരായ സംയുക്ത സമിതി ഹർത്താലിെൻറ ഭാഗമായി കണ്ണൂർ നഗരത്തിൽ നടന്ന പ്രകടനത്തിൽ ലദീദയുടെ പിതാവ് പി.വി. സഖ്ലൂൻ, മാതാവ് വി. ൈഫലാന, സഹോദരങ്ങളായ പ്ലസ് ടു വിദ്യാർഥിനി ലിയാന, എട്ടാം ക്ലാസുകാരായ യൂസുഫ്, യൂനുസ് എന്നിവരും അണിചേർന്നു.
ചൊവ്വാഴ്ച നടന്ന പരീക്ഷ ബഹിഷ്കരിച്ചാണ് യൂനുസും യൂസുഫും ഹർത്താലിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. പരീക്ഷ എഴുതാൻ ഇനിയും അവസരങ്ങളുണ്ടെന്നും നിലനിൽപ് ചോദ്യംചെയ്യപ്പെടുേമ്പാൾ മൗനം പാലിക്കാനാകില്ലെന്നും യൂനുസും യൂസുഫും പറഞ്ഞു. ഈ പ്രതികരണം കാലത്തിെൻറ ആവശ്യമാണ്. ഭരണഘടന അട്ടിമറിക്കപ്പെടുേമ്പാൾ അതിനെതിരെ ജാതിമത രാഷ്ട്രീയ പരിഗണനകൾക്കതീതമായി ശബ്ദമുയരണമെന്നും ഇരുവരും തുടർന്നു. പരീക്ഷ എഴുതാതെ സമരത്തിന് ഇറങ്ങിയത് മക്കളുടെ സ്വന്തം തീരുമാനമാണെന്ന് പിതാവ് സഖ്ലൂൻ പറഞ്ഞു.
അവർ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. അവരുടെ തീരുമാനത്തിന് കുടുംബത്തിെൻറയാകെ പിന്തുണയുണ്ടെന്നും പിതാവ് തുടർന്നു. ഡൽഹിയിൽ സമരത്തിെൻറ മുൻനിരയിൽ നിൽക്കുന്ന സഹോദരിയെ ഓർത്ത് അഭിമാനമുണ്ടെന്നും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ലിയാന തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
