പൗരത്വ ഭേദഗതി നിയമം: ബോർഡ് സ്ഥാപിച്ചതിന് രണ്ടുപേര്‍ കൂടി അറസ്റ്റില്‍
text_fieldsമങ്കട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പറമ്പത്ത് വീട്ടില്‍ അഖില്‍ (23), പുളിക്കരതൊടി സു ഹൈലുദ്ദീന് (23) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പറക്കോട് പുലത്ത് അനസിനെ (23) വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
വെള്ളില നിരവ് എന്ന സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ പ്രധാനമന്ത്രിയുടെയും അഡോള്‍ഫ് ഹിറ്റ്ലറുടെയും പാതി മുഖം ചേര്‍ത്ത് ഒന്നാക്കി പ്രദര്ശിപ്പിെച്ചന്നാണ് പരാതി. മങ്കട ബി.ജെ.പി ജനറല്‍ സെക്രട്ടറി രാജീവിെൻറ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
