ആരാണ് പൗരൻ എന്ന് തീരുമാനിക്കുള്ള അവകാശം ഭരണകൂടത്തിനല്ല -ബാലചന്ദ്രൻ വടക്കേടത്ത്
text_fieldsചാലക്കുടി: ആരാണ് പൗരൻ എന്ന് തീരുമാനിക്കാനുള്ള അവകാശം ഭരണകൂടത്തിനല്ല മറിച്ച് ജനങ്ങൾക്കാണെന്ന് വിളിച്ചുപറയാ ൻ നമുക്കാകണമെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത്. കുലയിടം പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതം വിഷയമാക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ കഴിഞ്ഞ കാല ഓർമ്മകൾ നിഷേധിക്കുകയാണ്. ദേശീയ സമരം, ഇന്ത്യയുടെ പൈതൃകം എന്നിവ ഓർമ്മിക്കരുതെന്ന ഭരണകൂടത്തിെൻറ ആജ്ഞയെ പൊതു സമൂഹം തിരസ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്ത് എവിടെയെല്ലാം ഫാസിസം രൂപപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ ജനങ്ങളെ ഭൂതകാലത്തിൽ നിന്നും വേർതിരിച്ച് കോളനിവൽകൃത സമൂഹത്തിലേക്ക് ആനയിക്കുന്ന രീതിയാണ് കണ്ടുവരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
