Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംയുക്ത പ്രതിഷേധത്തിൽ ചെന്നിത്തല പങ്കെടുത്തതിൽ തെറ്റില്ല -വി.ഡി സതീശൻ

text_fields
bookmark_border
vdsatheesan
cancel

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തിലെ സംയുക്ത പ്രതിഷേധത്തെ വിമർശിച്ച കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. സംയുക്ത പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പങ്കെടുത്തതിൽ തെറ്റില്ലെന്ന് സതീശൻ പറഞ്ഞു.

സംയുക്ത പ്രതിഷേധത്തിൽ പങ്കെടുക്കുക എന്നത് താൻ കൂടി പങ്കാളിയായ തീരുമാനമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചതു വഴി മതേതരത്വത്തെ ബാധിക്കുന്ന പ്രശ്നത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനായെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാറിനോട് എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CA VD Satheesan Mullappally Ramachandran -Kerala News
Next Story