Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ വിദ്യാർഥിനിയുടെ...

സി.എ വിദ്യാർഥിനിയുടെ ആത്​മഹത്യ; സുഹൃത്തി​െൻറ ​മൊഴി പുറത്ത്​

text_fields
bookmark_border
സി.എ വിദ്യാർഥിനിയുടെ ആത്​മഹത്യ; സുഹൃത്തി​െൻറ ​മൊഴി പുറത്ത്​
cancel

കൊച്ചി: ​സി.എ വിദ്യാര്‍ഥിനി മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ്​ കസ്​റ്റഡിയിലെടുത്ത യുവാവ്​ ക്രോണിനെതിരെ കൂടുതൽ തെളിവുകൾ. പെ​ൺകുട്ടിയെ ക്രോൺ മാനസികമായി പിഡിപ്പിച്ചതായും ഇയാളിൽ നിന്ന്​ രക്ഷപ്പെടാൻ മിഷേൽ പഠനം ചെന്നൈയിലേക്ക്​ മാറ്റാൻ തീരുമാനിച്ചതായുമായ മൊഴിയാണ്​ പുറത്ത് വന്നത്​. ചെന്നൈയിലുള്ള സുഹൃത്ത്​ ഒാൺലൈൻ വഴിയാണ്​ മൊഴി നൽകിയിരിക്കുന്നത്​.

എന്നാൽ മിഷേൽ ചെന്നൈയിലേക്ക്​ പോകുന്നത്​​ പ്രതി എതിർത്തിരുന്നു. ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ നിരന്തരം ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും മൊഴിയിൽ പറയുന്നു. പ്രതിയിൽനിന്ന്​ ക​ണ്ടെടുത്ത മൊബൈൽ ഫോണും സിം കാർഡുകളും കോടതി മുഖേന ഫോറൻസിക്​ ലാബിൽ പരിശോധനക്ക്​ അയക്കാനും പൊലീസ്​ തീരുമാനിച്ചിട്ടുണ്ട്​.  പെൺകുട്ടിക്ക് പ്രതി നിരന്തരം അയച്ച മെസേജുകൾ വീണ്ടെടുക്കാനാണ്​ ഫോറൻസിക്​ പരിശോധന നടത്തുന്നത്​. 

നേരത്തെ കലൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുന്ന തരത്തില്‍ സി.സി ടി.വി ദൃശ്യം  ലഭിക്കുകയും  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്​തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു. ‘‘പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരിച്ചതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ വിശ്വസിക്കുന്നില്ല’’ എന്നാണ്​ അദ്ദേഹം പറഞ്ഞത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mishel
News Summary - ca student death case
Next Story