സി.എ സഈദ് ഫാറൂഖി നിര്യാതനായി
text_fieldsകോഴിക്കോട്: പ്രമുഖ പണിതനും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന നിർവാഹക സമിതി അംഗവുമായ സി.എ സഈദ് ഫാറൂഖി (65) നിര്യാതനായി. സി.ഐ. ഇ ആർ കരിക്കുലം സമിതി ചെയർമാൻ, കേരള ജംഇയ്യതുൽ ഉലമ അസി. സെകട്ടറി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ്, ഖുർആൻ ലേണിങ് സ്കൂൾ ഗവേണിങ് ബോഡി അംഗം, കോഴിക്കോട് സിവിൽ സ്റ്റേഷൻ മസ്ജിദ് ഖതീബ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അൽ-ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ പദ്ധതിയുടെ സ്ഥാപകനും ഡയറക്ടറുമാണ്. വളരെക്കാലം സംസ്ഥാന സർക്കാറിന്‍റെ കരിക്കുലം കമ്മിറ്റി അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. ഭാഷാധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായാണ് സർവീസിൽനിന്ന് വിരമിച്ചത്.
പ്രമുഖ ഇസ്‌ലാഹി പണ്ഡിതൻ പരേതനായ സി.എ മുഹമ്മദ് മൗലവിയുടെ മകനാണ്. ഭാര്യമാർ: പരേതയായ മുനീറ, സമിത.
മക്കൾ: റാഇദ്, ഹിബ, ഹംന, ഫാത്വിമ, സാഇദ്.
രാവിലെ 10.30ന് മോഡേൺ ബസാർ അൽഫിത്വ് റ സെന്‍ററിൽ മയ്യിത്ത് നമസ്കാരം നടക്കും. 11 മണിക്ക് മാത്തോട്ടം മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടത്തി മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

