Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ മഞ്ജു വഖഫ് ബോർഡ്...

സി.എ മഞ്ജു വഖഫ് ബോർഡ് സി.ഇ.ഒ ഇൻ ചാർജ്

text_fields
bookmark_border
സി.എ മഞ്ജു വഖഫ് ബോർഡ് സി.ഇ.ഒ ഇൻ ചാർജ്
cancel

കോഴിക്കോട്: കേരള വഖഫ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ് ആയി സി.എ മഞ്ജുവിനെ നിയമിച്ചു. നിയമ ബിരുദധാരിയായ മഞ്ജു ഡിവിഷണല്‍ വഖഫ് ഓഫീസറായിരുന്നു. ദീർഘകാല സേവനത്തിനൊടുവിലാണ് സിഇഒ സ്ഥാനത്തേക്കെത്തുന്നത്.

വഖഫ് ബോര്‍ഡ് സിഇഒ ഹാരിസ് മുഹമ്മദിനെ സ്ഥലം മാറ്റിയ ഒഴിവിലേക്കാണ് നിയമനം. മഞ്ജുവിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 1960ൽ വഖഫ് ബോർഡ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് നിയമിതയാകുന്നത്.

എറണാകുളം പാനായിക്കുളം സ്വദേശിയായ മഞ്ജു പാനായിക്കുളം ചൊള്ളാമ്പാട്ട് അബ്ദുറഹ്മാന്റെയും കൊടുങ്ങല്ലൂർ കറുകപ്പാടത്ത് വഹീദയുടെയും മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf boardkerala waqf board
News Summary - CA Manju Waqf Board CEO
Next Story