വിദ്യാഭ്യാസ മന്ത്രിയുടെ കാര്‍ രാത്രി അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല
text_fieldsചാലക്കുടി: ദേശീയ പാതയില്‍ കൊരട്ടിയില്വെച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മുന്നിലും പിന്നിലുമായി അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു കൊരട്ടി പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. മന്ത്രി സി.രവീന്ദ്രനാഥ് പുതുക്കാട് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു.
മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പോവുകയായിരുന്ന കാര്‍ പെെട്ടന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. കാര്‍ മുന്നറിയിപ്പില്ലാതെ ബ്രേക്ക് ചെയ്തതോടെ അതിന് പിറകില്‍ വരികയായിരുന്ന നിസാന്‍ ലോറി കാറിലിടിച്ചു. അതിന് തൊട്ടു പിറകെയുണ്ടായിരുന്ന മന്ത്രിയുടെ വാഹനം നിസാന്‍ ലോറിയുടെ പിറകില്ലും ഇടിച്ചു. മന്ത്രിയുടെ എസ്കോര്‍ട്ട് പൊലീസിെൻറ ജീപ്പ് മന്ത്രിയുടെ വാഹനത്തിന് പിറകിലും പൊലീസ് ജീപ്പിന് പിറകില്‍ മറ്റൊരു കാറും ഇടിച്ചു.
മന്ത്രിയുടെ വാഹനത്തിെൻറ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റിയിട്ട് കൊരട്ടി പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചു. പിന്നീട് മന്ത്രി മറ്റൊരു വാഹനത്തില്‍ ആലുവയിലേക്ക് യാത്ര തുടര്‍ന്നു.
