Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയദർശിനിയിൽ...

പ്രിയദർശിനിയിൽ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ് നല്‍കിയത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയെന്ന് മന്ത്രി സി.പി. ജോണ്‍

text_fields
bookmark_border
https://www.madhyamam.com/tags/cp-john
cancel
camera_alt

സി.പി. ജോൺ

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ആർ.ടി.സിയുടെ ‌‌‌പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യി​ൽ പു​രു​ഷ​ന്മാ​ര്‍​ക്കും സീ​റോ ടി​ക്ക​റ്റ് (സൗജന്യ ടിക്കറ്റ്) ന​ല്‍​കി​യെ​ന്ന പ​രാ​തി ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണ്‍. ഇ​രി​ക്കു​ന്ന കൊ​മ്പ് മു​റി​ക്ക​രു​തെ​ന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക​ഴി​ഞ്ഞ ദി​വ​സം പ്രി​യ​ദ​ര്‍​ശി​നി ബ​സി​ല്‍ യാ​ത്ര ചെ​യ്ത അ​ഞ്ച് പു​രു​ഷ​ന്മാർക്ക് സീ​റോ ടി​ക്ക​റ്റ് ന​ല്‍​കി​യ സം​ഭ​വ​ത്തോട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​ല​ർ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ബോ​ധ​പൂ​ര്‍​വം ചെ​യ്യ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​ണ്. സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് പദ്ധതി നടപ്പാക്കു​ന്ന​ത്. അ​തി​നി​ട​യി​ല്‍ ചി​ല ജീ​വ​ന​ക്കാ​ര്‍ ഇ​ത്ത​രം രീ​തി​ക​ള്‍ കാ​ണി​ക്ക​രു​ത്. പ്രി​യ​ദ​ര്‍​ശി​നി ബ​സു​ക​ളി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ കാ​ണു​ന്ന തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ ക്യൂ ​സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ര​ണം. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

കര്‍ക്കടകവാവിന് പ്രിയദര്‍ശിനി എന്ന പേര് മറച്ചുവെച്ച് ഓടിച്ചെന്ന പരാതിയിലും മന്ത്രി പ്രതികരിച്ചു. സ്‌പെഷല്‍ സർവിസുകള്‍ ആയാണ് അന്ന് ബസുകള്‍ ക്രമീകരിച്ചത്. കര്‍ക്കടക വാവ് ദിവസം നല്ല രീതിയില്‍ കെ.എസ്.ആര്‍.ടി.സി സർവിസ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ക്കടക വാവിന്റെ ഭാഗമായി തിരുവല്ല പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷല്‍ സർവിസുകളില്‍ പ്രിയദര്‍ശിനി സൗജന്യയാത്ര ബോര്‍ഡ് മറച്ചിരുന്നുവെന്നായിരുന്നു ആരോപണം.

പ്രിയദർശിനി ബസിൽ യാത്രക്കാരായ പുരുഷന്മാർക്ക് ‘സീറോ ടിക്കറ്റ്’ നൽകിയ സംഭവത്തിൽ മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന പെരുമ്പാവൂർ ഡിപ്പോയിലെ കണ്ടക്ടർ വിജയനെതിരെ അധികൃതർ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് കൈമാറുകയും ചെയ്തു.

വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ വെച്ച് നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇവിടെ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റുകൾ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോൾ അത് ‘സീറോ ടിക്കറ്റുകൾ’ ആണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ, യാത്രാക്കൂലി കൃത്യമായി കണ്ടക്ടർക്ക് നൽകിയിട്ടുണ്ടെന്ന് ഇരുവരും ഉദ്യോഗസ്ഥനെ അറിയിച്ചു.

സംശയം തോന്നിയ ഇൻസ്പെക്ടർ തുടർന്ന് ബസിനുള്ളിൽ കയറി മറ്റ് യാത്രക്കാരുടെ ടിക്കറ്റുകളും വിശദമായി പരിശോധിച്ചു. ഇതിൽ മറ്റ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സമാനമായ രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി വ്യക്തമായി. ഇവരിൽ നിന്നും കണ്ടക്ടർ പണം ഈടാക്കിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

ടിക്കറ്റ് മെഷീനിൽ സീറോ ടിക്കറ്റ് അടിച്ചെടുത്ത് യാത്രക്കാരിൽ നിന്നും പണം ഈടാക്കി കെ.എസ്.ആർ.ടി.സിയെ വഞ്ചിക്കുന്നതാണ് ഈ രീതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CP JohnFree ticketKSRTCPriyadarshiniKerala
Next Story