സി.എൻ. മോഹനൻ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി
text_fieldsകൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി. എൻ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് അദ്ദേഹം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മറ്റി അംഗമായ സി.എൻ. മോഹനൻ 2018 ലാണ് ആദ്യം ജില്ല സെക്രട്ടറി ആയത്.
വിദ്യാർഥി, യുവജന രംഗങ്ങളിലൂടെയാണ് സി.എൻ. മോഹനൻ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതൽ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. '1992-93ൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡൽഹി സെന്ററിലും പ്രവർത്തിച്ചു. 2000-2005ൽ സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറിയായി.
2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 11 വർഷം ദേശാഭിമാനി കൊച്ചി യൂനിറ്റ് മാനേജരായിരുന്നു. ജി.സി.ഡി.എ ചെയർമാനായും പ്രവർത്തിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ കൗൺസിൽ അംഗം, കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ല പ്രസിഡന്റ്, ഇ.എം.എസ് പഠന കേന്ദ്രം, ടി.കെ. രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രം ചുമതലകളുമുണ്ട്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽനിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

