അവസാനവാക്ക് പറയാൻ പിണറായി ആര്; സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ അവസാനവാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്നും പദവി തരില്ലെന്ന് പറയാൻ പിണറായിക്ക് എന്ത് കാര്യമെന്നും മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ഇടതുപക്ഷ പ്രസ്ഥാനത്തിന് ചോരയും നീരും കൊടുത്ത പാർട്ടിയാണ് സി.പി.ഐ. സി.പി.ഐ ഇല്ലെങ്കിൽ പിന്നെ 24 മണിക്കൂർ പോലും എൽ.ഡി.എഫ് ഉണ്ടാകില്ല. സി.പി.എമ്മിന് ഒരു സംസ്ഥാന കമ്മിറ്റിയില്ലേ. പിണറായി വിജയൻ ഒരു ഘടകമല്ലല്ലോ, നേതാവല്ലേ.
ആരുടെയും വ്യക്തിപരമായ അഭിപ്രായം അല്ല ഒരു പാർട്ടി എന്നത്. അതൊരു കലക്ടീവ് ലീഡർഷിപ്പ് ആണ്. ഇത്തരം പരാമർശങ്ങൾ അദ്ദേഹത്തിൽ നിന്ന് വരാൻ പാടില്ലാത്തതാണ്. മുന്നണിയെ കൊണ്ടുപോകേണ്ടതും മുന്നണിയിൽ വിട്ടുവീഴ്ച ചെയ്യേണ്ടതും സി.പി.എമ്മാണ്. സി.പി.ഐ ഉന്നയിച്ച പ്രശ്നത്തെ സാധ്യമല്ലെന്ന് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി. ദിവാകരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

