കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പാകാം
text_fieldsതിരുവനന്തപുരം: കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവരിൽ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും.
കോവിഡ് ബോര്‍ഡിെൻറ നിര്‍ദേശാനുസരണം സൂപ്രണ്ടുമാരാണ് പരിചരണം ഉറപ്പാക്കുക. രോഗിയുടെ അവസ്ഥയും സഹായത്തിെൻറ ആവശ്യകതയും പരിശോധിച്ചായിരിക്കും സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുകയെന്ന് നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
കോവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തി അനുമതി നൽകും. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായിരിക്കണം. നേരത്തേ കോവിഡ് പോസിറ്റിവായ ആളാണെങ്കില്‍ നെഗറ്റിവായി ഒരുമാസം കഴിഞ്ഞിരിക്കണം. ഇവര്‍ രേഖാമൂലം സമ്മതം നല്‍കണം.
കൂട്ടിരിക്കുന്ന ആളിന് പി.പി.ഇ കിറ്റ് അനുവദിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

