ബൈജൂസ് ടെക്നോപാർക്കിൽ തുടരും
text_fieldsതിരുവനന്തപുരം: ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫിസ് തുടർന്നും പ്രവർത്തിപ്പിക്കാൻ ധാരണ. ലേബർ കമീഷണർ നടത്തിയ ചർച്ചയിൽ ബൈജൂസ് ആപ് അധികൃതർ ഇക്കാര്യം ഉറപ്പുനൽകി. കമ്പനി അധികൃതരുമായി മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് ലേബർ കമീഷണർ കെ. വാസുകി ചർച്ച നടത്തിയത്.
തിരുവനന്തപുരം സെന്റർ നിർത്താൻ നേരേത്ത കമ്പനി തീരുമാനിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുന്നവർ വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തു. അതേസമയം ടെക്നോപാർക്കിലെ ഡെവലപ്മെന്റ് സെന്റർ തുടരുമെന്ന് സർക്കാറിനെയും കമ്പനി അറിയിച്ചു. തിരുവനന്തപുരം സെന്ററിലെ ജീവനക്കാരെ ബംഗളൂരു ഓഫിസിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ജീവനക്കാർക്കും തലസ്ഥാനത്ത് തുടരാൻ കഴിയും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

