Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈജൂസ് ആപ് വിദ്യാർഥിക്ക് 51,000 രൂപ നഷ്ടപരിഹാരം നൽകണം

text_fields
bookmark_border
Byjus learning app
cancel

കൊച്ചി: തൃപ്തികരമല്ലെങ്കിൽ പണം തിരികെ നൽകും എന്ന ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർഥിയെ കബളിപ്പിച്ച ബൈജൂസ് ലേണിങ് ആപ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം സ്വദേശിയും എട്ടാംക്ലാസ് വിദ്യാർഥിയുടെ പിതാവുമായ സ്റ്റാലിൻ എൻ. ഗോമസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

അതിനിടെ, ബൈ​ജൂ​സി​നെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച ദേ​ശീ​യ ക​മ്പ​നി ലോ ​അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കിയിരുന്നു. ബി.​സി.​​സി.​ഐ​ക്ക് ന​ൽ​കേ​ണ്ട കു​ടി​ശ്ശി​ക ഒ​ത്തു​തീ​ർ​ക്കാ​ൻ 158.9 കോ​ടി രൂ​പ ന​ൽ​കി​യ​തും ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നും ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ മൂ​ന്നം​ഗ ബെ​ഞ്ച് റ​ദ്ദാ​ക്കി തു​ക ക്രെ​ഡി​റ്റേ​ഴ്സ് ക​മ്മി​റ്റി​ക്ക് കൈ​മാ​റാൻ നിർദേശിച്ചിരുന്നു.

ബൈ​ജൂ​സി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള അ​മേ​രി​ക്ക​യി​ലെ ഗ്ലാ​സ് ട്ര​സ്റ്റ് ക​മ്പ​നി​ക്ക് ദേ​ശീ​യ ക​മ്പ​നി ലോ ​അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ൽ ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നും പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച ട്രൈ​ബ്യൂ​ണ​ൽ തീ​രു​മാ​നം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ‘കോ​ർ​പ​റേ​റ്റ് പാ​പ്പ​ര​ത്ത ​തീ​രു​മാ​ന പ്ര​ക്രി​യ​യി​ലെ ക​ക്ഷി​ക​ൾ സ​മ​ർ​പ്പി​ച്ച പി​ന്മാ​റ്റ അ​പേ​ക്ഷ​ക്കു​മേ​ൽ മു​ദ്ര പ​തി​പ്പി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫി​സ് മാ​ത്ര​മാ​യി ദേ​ശീ​യ ക​മ്പ​നി ലോ ​അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ ക​ണ​ക്കാ​ക്കാ​നാ​വി​ല്ല’- ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സ്പോ​ൺ​സ​ർ​ഷി​പ് കു​ടി​ശ്ശി​ക ന​ൽ​കു​ന്ന​തി​ൽ ബൈ​ജൂ​സും ബി.​സി.​സി.​ഐ​യും ത​മ്മി​ലു​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ര്‍പ്പ് ക​രാ​ർ അം​ഗീ​ക​രി​ച്ചാ​ണ് ട്രൈ​ബ്യൂ​ണ​ൽ നേ​ര​ത്തേ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ ബൈ​ജൂ​സി​ന് വാ​യ്പ ന​ൽ​കി​യ യു.​എ​സ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സ്പോ​ൺ​സ​ർ​ഷി​പ് തു​ക​യി​ൽ 158 കോ​ടി രൂ​പ കു​ടി​ശ്ശി​ക വ​രു​ത്തി​യെ​ന്ന് കാ​ട്ടി​യാ​ണ് നേ​ര​ത്തേ ബൈ​ജൂ​സി​നെ​തി​രെ പാ​പ്പ​ര​ത്ത ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി.​സി.​സി.​ഐ ബെം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്. ബി.​സി.​സി.​ഐ​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ച ട്രൈ​ബ്യൂ​ണ​ൽ ബൈ​ജൂ​സി​നെ​തി​രെ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

ഇ​തി​ന് പി​ന്നാ​ലെ ബി.​സി.​സി.​ഐ​യു​മാ​യി ബൈ​ജൂ​സ് ഒ​ത്തു​തീ​ർ​പ്പ് ക​രാ​റു​ണ്ടാ​ക്കി. ബി.​സി.​സി.​ഐ കു​ടി​ശ്ശി​ക വീ​ട്ടാ​മെ​ന്ന് ബൈ​ജൂ​സ് അ​റി​യി​ച്ച​തോ​ടെ പാ​പ്പ​ര​ത്ത ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​മ്പ​നി ട്രൈ​ബ്യൂ​ണ​ൽ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ബി.​സി.​സി.​ഐ​ക്ക് 158 കോ​ടി രൂ​പ ബൈ​ജൂ​സ് കൈ​മാ​റു​ക​യും ചെ​യ്തു. ഈ ​ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് അ​മേ​രി​ക്ക​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് ക​ട​ക്കാ​ര്‍ക്ക് 15,000 കോ​ടി രൂ​പ​യോ​ളം ന​ല്‍കാ​നു​ള്ള​പ്പോ​ള്‍ ബൈ​ജൂ​സ് ബി.​സി.​സി.​ഐ​യു​ടെ ക​ടം മാ​ത്രം കൊ​ടു​ത്തു​തീ​ര്‍ത്ത​തി​ന്‍റെ കാ​ര​ണം നേ​ര​ത്തേ ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Byju's pay Rs 51000 compensation to student
Next Story