Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒക്ടോബര്‍ അവസാനത്തോടെ പ്രതിദിന കോവിഡ് രോഗികള്‍ 20,000 കവിയും -ഐ.എം.എ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒക്ടോബര്‍ അവസാനത്തോടെ 20,000 കവിയുമെന്ന് ഐ.എം.എ. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാണെന്നും ഐ.എം.എ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് ചെയ്യേണ്ടതെന്നും ഐ.എം.എ പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫലപ്രദമായില്ലെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 11,755 ആയിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Next Story

