Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

31 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു

text_fields
bookmark_border
കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും
31 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18 വരെ അപേക്ഷിക്കാം.

2025 ജനുവരി 1 നോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹതയുള്ളത്. അതിനായി www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം.

പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിൻറൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.

കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമീഷൻറെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 25 ഗ്രാമഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ആകസ്മിക ഒഴിവുകളുള്ളത്.

തിരുവനന്തപുരം നഗരസഭ വാർഡ് 79 ശ്രീവരാഹം, കരകുളം ഗ്രാമപഞ്ചായത്ത് വാർഡ് 18 കൊച്ചുപള്ളി, പൂവച്ചൽ ഗ്രാമപഞ്ചായത്ത് വാർഡ് 5 പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് പുലിപ്പാറ

കൊല്ലം കൊട്ടാരക്കര മുൻസിപ്പാലിറ്റി വാർഡ് 20 കല്ലുവാതുക്കൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വാർഡ് 7 കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വാർഡ് 8 കൊട്ടറ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വാർഡ് 10 കൊച്ചുമാംമൂട്, ക്ലാപ്പന ഗ്രാമപഞ്ചായത്ത് വാർഡ് 2 പ്രയാർ തെക്ക് ബി, ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 8 പടിക്കാറ്റിൻകര,

പത്തനംതിട്ട മുൻസിപ്പാലിറ്റി വാർഡ് 15 കുമ്പഴ നോർത്ത്, അയിരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 16 തടിയൂർ, പുറമറ്റം ഗ്രാമപഞ്ചായത്ത് വാർഡ് 01 ഗ്യാലക്സി നഗർ, ആലപ്പുഴ കാവാലം ഗ്രാമപഞ്ചായത്ത് വാർഡ് 03 പാലോടം, മുട്ടാർ ഗ്രാമപഞ്ചായത്ത് വാർഡ് 3 മിത്രക്കരി ഈസ്റ്റ്, രാമപുരം ഗ്രാമപഞ്ചായത്ത് വാർഡ് 07 ജി.വി ഹൈസ്കൂൾ വാർഡ്, ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വാർഡ് 07 ദൈവം മേട്,

എറണാകുളം മൂവാറ്റുപുഴ മുനിസിപ്പാലിറ്റി വാർഡ് 13 ഈസ്റ്റ് ഹൈസ്കൂൾ വാർഡ്, അശമന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 10 മേതല തെക്ക്, രായമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന് മുടിക്കരായി, പെരിങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 10 പനങ്കര, പ്രായിപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 10 നിരപ്പ്, തൃശ്ശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 മാന്തോപ്പ്, പാലക്കാട് മുണ്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12 കീഴ്പാടം,

മലപ്പുറം കരുളായി ഗ്രാമപഞ്ചായത്ത് വാർഡ് 12 ചക്കിട്ടാമല തിരുനാവായി ഗ്രാമപഞ്ചായത്ത് വാർഡ് 8 എടക്കുളം ഈസ്റ്റ്, കോഴിക്കോട് പുറമേനി ഗ്രാമപഞ്ചായത്ത് വാർഡ് 14 കുഞ്ഞല്ലൂർ, കണ്ണൂർ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 താഴെ ചമ്പാട്, കാസർകോട് ഗ്രാമപഞ്ചായത്ത് വാർഡ് 8 കോളിക്കുന്ന്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 05 അയറോട്ട്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വാർഡ് 07 പള്ളിപ്പാറ എന്നിടങ്ങളിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - By-elections in 31 local wards: Update of electoral roll
Next Story