Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു
cancel
camera_alt

അബ്ദുൽ റസാഖ്

പന്തളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പന്തളം, തോന്നല്ലൂർ, കാക്കക്കുഴി കിഴക്കേതിൽ അബ്ദുൽ റസാഖ് (58) ആണ് മരിച്ചത്. എം.സി റോഡിൽ പന്തളം പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞമാസം 29ന് രാവിലെ 11നായിരുന്നു അപകടം.

അബ്ദുൽറസാഖ് ഓടിച്ച സ്കൂട്ടർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടാണ് മരണത്തിന് കീഴടങ്ങിയത്.

പന്തളം ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ് കോ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലയിൽ പ്രവർത്തിച്ചരുന്നു.

ഭാര്യ: സലീന മക്കൾ: അഖില ഫാത്തിമ, അമീഷ ഫാത്തിമ. ഖബറടക്കം ശനിയാഴ്ച ഉച്ച 12:30ന് കടക്കാട് മുസ്‍ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Businessman dies in car accident
Next Story