Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴയിൽ കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു
text_fieldsbookmark_border
ആറാട്ടുപുഴ: ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ആറാട്ടുപുഴ ബസ്റ്റാൻ്റിൽ ഫാൻസി സെൻറർ നടത്തിവന്ന ആറാട്ടുപുഴ പുത്തൻപുരയിൽ അബ്ദുൽ സമദാണ്(62) മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ 20നാണ് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രോഗം വഷളായതിനെ, തുടർന്ന് ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ആറ് മണിയോടെ മരണപ്പെട്ടു. സമദിന് ശ്വാസകോശ സംബന്ധമായ അസുഖവും ബാധിച്ചിരുന്നു. ഭാര്യ: ഷീജ, മക്കൾ: റൂബിയ ഷാജഹാൻ, മരുമകൻ: നിയാസ് പല്ലന (അഗ് മാർക്ക് ഓഫീസ്, ആലപ്പുഴ).
മൃതദേഹം കോവിഡ് മാനദണങ്ങൾ പാലിച്ച് പടിഞ്ഞാറേ ജുമാ മസ്ജിദിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ കബറടക്കം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

