Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ആർ നഗർ സ്വദേശി...

എ.ആർ നഗർ സ്വദേശി പൊള്ളലേറ്റ് മരിച്ച സംഭവം: ബിസിനസ് പാർട്ണറും സഹായിയും അറസ്​റ്റിൽ

text_fields
bookmark_border
എ.ആർ നഗർ സ്വദേശി പൊള്ളലേറ്റ് മരിച്ച സംഭവം: ബിസിനസ് പാർട്ണറും സഹായിയും അറസ്​റ്റിൽ
cancel
camera_alt???????? ????

തി​രൂ​ര​ങ്ങാ​ടി: മൈ​സൂ​രു​വി​ന​ടു​ത്ത് ചാ​മ​രാ​ജ​ന​ഗ​റി​ൽ മ​ല​യാ​ളി യു​വാ​വ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബി​സി​ന​സ് പാ​ർ​ട്ണ​റും സ​ഹാ​യി​യും അ​റ​സ്​​റ്റി​ൽ. കോ​ഴി​ക്കോ​ട് നാ​ദാ​പു​രം പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ മു​ത്ത​ലി​ബ്, ജം​ഷീ​ർ എ​ന്നി​വ​രെ​യാ​ണ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്ക്​ ചാ​മ​രാ​ജ​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

 

മ​ല​പ്പു​റം എ.​ആ​ർ. ന​ഗ​ർ യാ​റ​ത്തും​പ​ടി പാ​ല​മ​ട​ത്തി​ൽ​ചി​ന സ്വ​ദേ​ശി പാ​ല​മ​ട​ത്തി​ൽ ഹം​സ (35) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഹം​സ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. മ​ര​ണ​വി​വ​രം പ്ര​തി​ക​ളാ​ണ് ഹം​സ​യു​ടെ വീ​ട്ടി​ല​റി​യി​ച്ച​ത്.

ചാ​മ​രാ​ജ​ന​ഗ​റി​ൽ രാ​ജ​ധാ​നി ബേ​ക്ക​റി, മ​യൂ​ര ലോ​ഡ്ജ് എ​ന്നി​വ ന​ട​ത്തു​ന്ന​യാ​ളാ​ണ് മു​ത്ത​ലി​ബ്. ഇ​വ​യു​ടെ ന​ട​ത്തി​പ്പി​ലെ പ​ങ്കാ​ളി​യാ​യി​രു​ന്നു ഹം​സ. എ​ട്ട്​ വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​ർ ത​മ്മി​ൽ ബി​സി​ന​സ് ബ​ന്ധ​മു​ണ്ട്. ലോ​ഡ്ജ്​ മാ​നേ​ജ​രാ​ണ് ജം​ഷീ​ർ. ത​​െൻറ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ മു​ത്ത​ലി​ബും ജം​ഷീ​റു​മാ​ണെ​ന്ന് ഹം​സ വാ​ട്ട്സ്​​ആ​പ്പി​ൽ സ്​​റ്റാ​റ്റ​സാ​യി ഇ​ട്ടി​രു​ന്നു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ ചാ​മ​രാ​ജ​ന​ഗ​ർ പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്. ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​ശ്ന​മാ​ണ് ഹം​സ​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstirurangadimalayalam news
News Summary - business partner arrested tirurangadi-kerala news
Next Story