ബിസിനസ് ജെറ്റ് ടെർമിനൽ ഒരു വർഷത്തിനകം -മുഖ്യമന്ത്രി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നിർമിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിെൻറ 27ാമത് വാർഷിക പൊതുയോഗത്തിൽ, ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ആയാണ് വാർഷിക പൊതുയോഗം നടന്നത്.
വിമാനത്താവള കമ്പനിയുടെ വരുമാനം വർധിപ്പിക്കാനുള്ള വൈവിധ്യവത്കരണ പദ്ധതികൾക്ക് തുടക്കമിട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ടെർമിനൽ -2െൻറ പുനരുദ്ധാരണ പദ്ധതികൾ ഒക്ടോബറിൽ ആരംഭിക്കും. ഇവിടെ ബിസിനസ് ജെറ്റുകൾക്കായുള്ള പ്രത്യേക ടെർമിനൽ പണിയാനാണ് ഉദ്ദേശിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സർവിസുകൾ തുടങ്ങും.
ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സിയാൽ നടപ്പാക്കിവരുന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതി 'ഓപറേഷൻ പ്രവാഹിെൻറ' ഒന്നാം ഘട്ടം പൂർത്തിയാക്കി. ചെത്തിക്കോട്, എ.പി. വർക്കിറോഡ്, കുഴിപ്പള്ളം എന്നിവിടങ്ങളിൽ മൂന്ന് പാലങ്ങൾ പണിതു. ഇതുൾപ്പെടെ 102 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായി. വിമാനത്താവളത്തെയും പരിസരഗ്രാമങ്ങളെയും ഉൾക്കൊള്ളിച്ചിട്ടുള്ള സമഗ്രമായ പദ്ധതിയാണ് സിയാൽ നടപ്പാക്കുന്നത്. മന്ത്രിമാരും സിയാൽ ഡയറക്ടർമാരുമായ പി. രാജീവ്, കെ.രാജൻ, സ്വതന്ത്ര ഡയറക്ടർമാരായ കെ.റോയ് പോൾ, എ.കെ. രമണി, ഡയറക്ടർമാരായ എം.എ. യൂസുഫ് അലി, എൻ.വി.ജോർജ്, ഇ.എം.ബാബു, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

