Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.ഇ പൗര​െൻറ...

യു.എ.ഇ പൗര​െൻറ വാർത്തസമ്മേളനം ഉറപ്പായില്ല 

text_fields
bookmark_border
binoy kodiyeri
cancel
തി​രു​വ​ന​ന്ത​പു​രം:  കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​​െൻറ മ​ക​ൻ ബി​നോ​യ്​ കോ​ടി​യേ​രി, വി​ജ​യ​ൻ​പി​ള്ള എം.​എ​ൽ.​എ​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത്​ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച്​ ന​ട​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​നം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ. പ​രാ​തി​ക്കാ​ര​നാ​യ വി​ദേ​ശ​പൗ​ര​ൻ ഹ​സ​ൻ ഇ​സ്​​മ​യി​ൽ അ​ബ്​​ദു​ല്ല അ​ൽ മ​ർ​സൂ​ഖി​യു​ടെ അ​ഭി​ഭാ​ഷ​ക​നു​ ​വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​മാ​ണ്​ ന​ട​ക്കു​മോ ഇ​ല്ല​യോ​യെ​ന്ന സം​ശ​യ​ത്തി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്​​ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നാ​യി ജ​നു​വ​രി 29നാ​ണ്​ അ​ഡ്വ. അ​രു​ൺ എ​ന്ന പേ​രി​ൽ ഒ​രാ​ൾ ബു​ക്ക്​ ചെ​യ്​​തി​രു​ന്ന​ത്. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും  ന​മ്പ​ർ തെ​റ്റാ​ണെ​ന്നാ​ണ്​ മ​റു​പ​ടി ല​ഭി​ക്കു​ന്ന​തെ​ന്ന്​​ പ്ര​സ്​​ക്ല​ബ്​​ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അ​തി​നി​ടെ ത​നി​ക്കെ​തി​രാ​യ വാ​ർ​ത്ത​ക​ൾ, പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​തി​ൽ​നി​ന്ന്​ ഒ​രു​കൂ​ട്ടം മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്​​കോ​ട​തി അ​നു​കൂ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇൗ ​ഉ​ത്ത​ര​വ്​ കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം കേ​സി​ലെ 11ാം എ​തി​ർ​ക​ക്ഷി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ൽ പ​തി​പ്പി​ച്ചി​ട്ടു​മു​ണ്ട്.

കോ​ട​തി നി​ർ​ദേ​ശ​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്ത​രു​തെ​ന്ന്​  പ​റ​യാ​നാ​കി​ല്ലെ​ന്ന്​ പ്ര​സ്​​ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചു. ത​നി​ക്കെ​തി​രെ വ​രു​ന്ന വാ​ർ​ത്ത​ക​ൾ സം​ബ​ന്ധി​ച്ച്​ ഒ​രു വ്യ​ക്തി ന​ൽ​കി​യ ഹ​ര​ജി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​സ്​ ക്ല​ബി​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്താ​ൻ വ​രു​ന്ന വ്യ​ക്തി​യോ​ട് കോ​ട​തി ഉ​ത്ത​ര​വി​നെ​പ​റ്റി അ​റി​യി​ക്കു​ക​യും യു​ക്ത​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ അ​വ​രോ​ട്​  ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന്​ പ്ര​സ്​​ക്ല​ബ്​​ പ്ര​സി​ഡ​ൻ​റും സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspressmeetmalayalam newsbinoy kodiyeritrivandrum press club
News Summary - business deals of Kodiyeri's son Binoy- Kerala news
Next Story