ബസിൽ അമിത യാത്രക്കാർ; റോഡിൽ വട്ടംകിടന്ന് പ്രതിഷേധിച്ച് സ്ത്രീ
text_fieldsബസുകൾക്കുമുമ്പിൽ കിടന്ന് പ്രതിഷേധിക്കുന്ന സ്ത്രീ
തൃപ്പൂണിത്തുറ: അമിതമായി യാത്രക്കാരെ കയറ്റി വന്ന ബസുകൾ പൂത്തോട്ട പുത്തൻകാവിൽ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഒരുകൂട്ടം സ്ത്രീകൾ റോഡിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിെട, ഒരുസ്ത്രീ റോഡിൽ വട്ടംകിടന്ന് ഒരുവണ്ടിയും ഓടാൻ അനുവദിക്കില്ലെന്ന നിലപാടെടുത്തു. ഇരുചക്ര വാഹനങ്ങളെപോലും വിടാതെവന്നതോടെ ബഹളമായി.
വൈക്കം-കോട്ടയം ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര ബസുകളിൽ േകാവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ച പൂത്തോട്ടയിൽ ചിലർ ബസുകൾ തടഞ്ഞു. ഇത് വ്യാഴാഴ്ചയും ആവർത്തിക്കുകയായിരുന്നു.
സംഭവത്തിെൻറ വാട്സ്ആപ് ദൃശ്യം കണ്ട കമീഷണർ ഓഫിസിൽനിന്ന് വിവരം കൈമാറുകയും കേസെടുക്കാൻ ഉദയംപേരൂർ പൊലീസിനോട് നിർദേശിക്കുകയുമായിരുന്നു.

