Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെപ്​റ്റംബർ 14 മുതൽ അനിശ്ചിതകാല ബസ്​ സമരം

text_fields
bookmark_border
സെപ്​റ്റംബർ 14 മുതൽ അനിശ്ചിതകാല ബസ്​ സമരം
cancel

കൊച്ചി: കേരള ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി സെപ്​റ്റംബർ 14 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്​. നിരവധി തവണ സമരം നടത്തിയിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യാ​ത്രനിരക്കിൽ വർധനയുണ്ടായിട്ടി​െല്ലന്നും തൊഴിലാളിയുടെ കൂലി മുതൽ ഡീസൽ വിലയിൽ വരെ വൻ വർധനയുണ്ടായെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കുറഞ്ഞ നിരക്ക് ഒമ്പത് രൂപയാക്കണം. നിരക്ക്  വർധിപ്പിക്കാതെ മാർഗമില്ല. സർക്കാർ വാഗ്ദാനങ്ങൾ പല തവണ ലംഘിക്കപ്പെട്ടതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഒരു വിഭാഗം സംഘടനകൾ 18ന് പ്രഖ്യാപിച്ച സൂചന പണിമുടക്കിൽ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. വി.ജെ. സെബാസ്​റ്റ്യൻ, ടി. ഗോപിനാഥ്, നൗഷാദ് ആറ്റുപറമ്പത്ത്, എം.വി. വത്സലൻ, ആർ. പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus Strike will Start at september 14th in kerala -kerala news
Next Story