രാഹുൽ ഗാന്ധിയുടെ ഇടപെടൽ; പഞ്ചാബിൽനിന്ന് കേരളത്തിലേക്ക് വിദ്യാർഥികളുമായി ബസ് പുറപ്പെട്ടു
text_fieldsകോഴിക്കോട്: ലോക്ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളുമായി പഞ്ചാബിലെ ഭട്ടിൻഡയിൽനിന്ന് തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു. പഞ്ചാബ് സർക്കാറിെൻറ സഹായത്തോടെ രാഹുൽഗാന്ധി എം.പി മുൻകൈ എടുത്താണ് ബസ് ഏർപ്പാട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല അറിയിച്ചു. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര.
ബുധനാഴ്ച ബസ് കേരളത്തിൽ എത്തിച്ചേരും. സ്വന്തമായി വാഹനമെടുക്കാൻ ശേഷിയില്ലാത്തവരെയാണ് കോൺഗ്രസ് നാട്ടിലേക്കു മടക്കി കൊണ്ടുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ജലന്ധറിൽനിന്ന് കേരളത്തിലേക്ക് ചൊവ്വാഴ്ച പുറപ്പെടുന്ന ട്രെയിനിലെ യാത്രക്കാരുടെ ടിക്കറ്റ് അടക്കം പഞ്ചാബ് സർക്കാർ വഹിക്കും. വിദ്യാർഥികൾ ഉൾപ്പെടെ മലയാളികൾ ഇരു സംസ്ഥാന സർക്കാറുകളുടേയും ഔദ്യോഗിക പാസ് വാങ്ങിയ ശേഷമാണ് യാത്രചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
