Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസിൽ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ആമ്പല്ലൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാട്ടുമല രാമൻമഠത്തിൽ സുന്ദർരാജിന്റെ ഭാര്യ റാണിയാണ് (64) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കൊടകരയിൽ നിന്ന് ഭർത്താവിനൊപ്പം പുതുക്കാട്ടേക്ക് ബസിൽ പോകുകയായിരുന്നു. ഇതിനിടെ നന്തിക്കരയിൽ എത്തിയപ്പോൾ റാണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ ഇതേ ബസിൽ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുംമുമ്പേ മരണം സംഭവിച്ചതായി ഡോക്ടർ പറഞ്ഞു. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മകൾ: ദുർഗ. മരുമകൻ: പ്രസാദ്.
Next Story

